Digital re-survey | കണ്ണൂര്‍ ജില്ലയിലെ 14 വിലേജുകളില്‍ ഡിജിറ്റല്‍ റീ സര്‍വേ തുടങ്ങി
Dec 30, 2022, 11:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ജില്ലയില്‍ ആദ്യഘട്ടത്തില്‍ 14 വിലേജുകളില്‍ ഡിജിറ്റല്‍ റീ സര്‍വേ ആരംഭിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ആര്‍ ടി കെ, ഇലക്ട്രോണിക് ടോടല്‍ സ്റ്റേഷന്‍ എന്നിവയുടെ പ്രവര്‍ത്തനം തുടങ്ങിയാല്‍ മാത്രമേ ഡിജിറ്റല്‍ റീ സര്‍വേ ആരംഭിക്കുകയുള്ളൂവെന്നത് തെറ്റായ ധാരണയാണ്. ഡാറ്റാ ശേഖരണത്തോടു കൂടി തന്നെ ഡിജിറ്റല്‍ റീ സര്‍വേക്ക് തുടക്കമായെന്നും മന്ത്രി പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആര്‍ ഡി ഒ, ഡെപ്യൂടി കലക്ടര്‍മാര്‍, ഡെപ്യൂടി ഡയറക്ടേഴ്‌സ് സര്‍വയര്‍മാര്‍, തഹസില്‍ദാര്‍ എന്നിവരുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂര്‍, ഇരിട്ടി, തലശ്ശേരി എന്നീ താലൂകിലെ 14 വിലേജുകളിലാണ് ഡിജിറ്റല്‍ സര്‍വേ നടക്കുന്നത്. ജില്ലയില്‍ 10 ആര്‍ ടി കെ ഉപകരണങ്ങളും രണ്ട് ഇലക്ട്രോണിക് ടോടല്‍ സ്റ്റേഷനും ലഭ്യമായിട്ടുണ്ട്.
ഡിസംബര്‍ 31നകം പകുതിയിലധികം വിലേജുകളിലേക്കും സാമഗ്രികള്‍ എത്തിക്കും. ജനുവരി 15ഓടെ എല്ലാ വിലേജുകളിലേക്കും ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. അര്‍ഹരായവര്‍ക്ക് പട്ടയം പരമാവധി നല്‍കുന്നതില്‍ വിട്ടു വീഴ്ചയില്ലാത്ത സമീപനം ഉദ്യോഗസ്ഥര്‍ സ്വീകരിക്കണം. ആളുകള്‍ പട്ടയത്തിനായി കാത്തിരിക്കേണ്ട സ്ഥിതിയുണ്ടാകരുതെന്നും മന്ത്രി നിര്‍ദേശിച്ചു.
മന്ത്രിസഭ വര്‍ഷികത്തിന്റെ ഭാഗമായി ഏപ്രിലില്‍ ജില്ലയില്‍ 10,000 പട്ടയങ്ങള്‍ കൂടി അര്‍ഹരായവര്‍ക്കു നല്‍കും. പ്രവൃത്തി പുരോഗമിക്കുന്ന 15 വിലേജ് ഓഫീസുകളും ഉടന്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി കെ രാജന്‍ അറിയിച്ചു.
രണ്ടും അതിലധികവും പഞ്ചായതുകള്‍ ഒരു വിലേജില്‍ ഉള്‍പ്പെട്ട ഇടങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് പുനര്‍ക്രമീകരികണം നടത്തും. ആറളം ആദിവാസി മേഖല കേന്ദ്രീകരിച്ച് വിലേജ് ഓഫീസ് ആരംഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം കെ കെ ദിവാകരന്‍, തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍ എന്നിവരും പങ്കെടുത്തു.
Keywords: Digital re-survey started in 14 villages of Kannur district, Kannur, News, Politics, Minister, Meeting, Survey, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

