പെട്രോൾ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ അംഗപരിമിതൻ മരിച്ചു
May 22, 2021, 11:17 IST
തിരുവനന്തപുരം: (www.kvartha.com 22.05.2021) പെട്രോൾ ബോംബ് ആക്രമണത്തിൽ പൊള്ളലേറ്റ അംഗപരിമിതൻ മരിച്ചു. അയൽവാസി പെട്രോൾ ബോംബെറിഞ്ഞതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നെയ്യാറ്റിൻകര അരുവിയോട് സ്വദേശി വർഗീസാണ് (48) മരിച്ചത്.
ഇക്കഴിഞ്ഞ 12-ാം തീയതിയാണ് അയൽവാസിയായ സെബാസ്റ്റ്യൻ തൊട്ടടുത്ത് താമസിക്കുന്ന വർഗീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. ഇതേത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ വർഗീസിനെ തിരുവനന്തപുരം മെഡികൽ കോളജാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന വർഗീസിന്‍റെ നില വെള്ളിയാഴ്ച രാത്രിയോടെ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
വീടിന് മുന്നിൽ ശവപ്പെട്ടിക്കട നടത്തുകയാണ് വർഗീസ്. എന്നാൽ അയൽവാസിയായ സെബാസ്റ്റ്യന് ഇതിൽ എതിർപ്പുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സെബാസ്റ്റ്യൻ പലതവണ വർഗീസിനെ ശവപ്പെട്ടിക്കട നടത്താൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പഞ്ചായത്തിലും, മാരായമുട്ടം പൊലീസിലും പരാതി നൽകിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ പഞ്ചായത്ത് മുൻവശത്ത് ടാർപൊലിൻ മറച്ച് ശവപ്പെട്ടിക്കട നടത്താൻ വർഗീസിന് അനുമതി ലഭിക്കുകയായിരുന്നു.

എന്നാൽ ഇതേച്ചൊല്ലി വീണ്ടും 12-ാം തീയതിയും ഇവർ തമ്മിൽ തർക്കമുണ്ടായി. തുടർന്ന് സെബാസ്റ്റ്യൻ വർഗീസിന് നേരെ പെട്രോളിൽ മുക്കിയ പന്തം കൊളുത്തി എറിയുകയും, പെട്രോൾ നിറച്ച കുപ്പികളെറിഞ്ഞുവെന്നും നാട്ടുകാർ പറയുന്നു. ശവപ്പെട്ടിക്കടയോടെ കത്തിക്കാൻ വേണ്ടിയാണ് സെബാസ്റ്റ്യൻ ഈ ആക്രമണം നടത്തിയതെന്ന് വർഗീസിന്‍റെ ബന്ധുക്കൾ ആരോപിക്കുന്നു. തീ ആളിക്കത്തുന്നത് കണ്ട് വർഗീസിന്‍റെ വീട്ടുകാർ നിലവിളിച്ചത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ കെടുത്തി വർഗീസിനെ പുറത്തെത്തിച്ചത്. അംഗപരിമിതനായതിനാൽ ഓടി രക്ഷപ്പെടാൻ വർഗീസിന് സാധിച്ചിരുന്നില്ല. തുടർന്ന് സെബാസ്റ്റ്യൻ ഒളിവിൽപ്പോയെങ്കിലും, മാരായമുട്ടം പൊലീസ് അന്ന് തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു.
Keywords: News, Thiruvananthapuram, Death, Bomb Blast, Bomb, Kerala, State, Differently abled, Differently abled man dead in petrol bomb attack.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.