Achievement | ഭിന്നശേഷിയെ തോൽപ്പിച്ച് ആഴക്കടല്‍ നീന്തി കീഴടക്കി ഷാജി; ആസ്റ്റർ മിംസിന്റെ പിന്തുണയിൽ ഐതിഹാസിക പ്രകടനം 

 
differently-abled man conquers kannur sea

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഷാജി റവന്യൂ വകുപ്പ് ജീവനക്കാരനാണ്.
● മുഴുപ്പിലങ്ങാട് കടലിലായിരുന്നു പ്രകടനം 
● ആഴക്കടൽ നീന്തലും വിജയകരമായി പൂർത്തിയാക്കി

കണ്ണൂർ: (KVARTHA) ഭിന്നശേഷിയെ തോൽപ്പിച്ച് ആഴക്കടലിനെ കീഴടക്കിയ പി ഷാജി കണ്ണൂരിൽ ചരിത്രം രചിച്ചു. മുഴുപ്പിലങ്ങാട് കടലിന്റെ തിരമാലകളെ പിളർന്ന് മൂന്ന് കിലോമീറ്റർ നീന്തലും, തുടർന്ന് ആഴക്കടലിൽ നിന്ന് കരയിലേക്കുള്ള യാത്രയും വിജയകരമായി പൂർത്തിയാക്കിയ ഷാജിയുടെ സാഹസികത കാഴ്ചക്കാരെ അമ്പരിപ്പിച്ചു.

Aster mims 04/11/2022

റവന്യൂ വകുപ്പ് ജീവനക്കാരൻ കൂടിയായ ഷാജിയോടൊപ്പം പ്രശസ്ത അത്‌ലറ്റ് മറിയ ജോസും സംഘവും നീന്തലിൽ പങ്കെടുത്തു. മുഴുപ്പിലങ്ങാട് തെറിമ്മല്‍ ഭാഗത്ത് നിന്നും ആരംഭിച്ച മൂന്ന് കിലോമീറ്റർ നീന്തൽ  ശ്രീനാരായണ മന്ദിരം ബീച്ച് ഭാഗത്താണ് അവസാനിച്ചത്. തുടര്‍ന്ന് വൈകീട്ട് ആഴക്കടലില്‍ നിന്ന് ആരംഭിച്ച് കരയില്‍ അവസാനിച്ച ആഴക്കടല്‍ നീന്തലും ഷാജി വിജയകരമായി പൂര്‍ത്തീകരിച്ചു.

കായിക മത്സരങ്ങളില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക, ലഹരി ഉപയോഗങ്ങള്‍ക്കെതിരായ സന്ദേശം പകര്‍ന്ന് നല്‍കുക, നീന്തലിന്റെ ആരോഗ്യപരമായ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുക, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലും ജീവിതവും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, റവന്യൂ വകുപ്പ്, ആസ്റ്റര്‍ വളണ്ടിയേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. 

differently abled man conquers kannur sea

രാവിലെ നടത്ത പരിപാടി കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസും വൈകീട്ട് നടന്ന പരിപാടി കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍ സായി കൃഷ്ണയും ഉദ്ഘാടനം ചെയ്തു.

#Kannur #swimming #differentlyabled #inspiration #oceanconservation #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia