SWISS-TOWER 24/07/2023

Died | ശബരിമല കീഴ്ശാന്തിയുടെ സഹായി രാംകുമാര്‍ കുഴഞ്ഞുവീണ് മരിച്ചു

 


ADVERTISEMENT

പത്തനംതിട്ട: (KVARTHA) ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്. രാവിലെ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ സന്നിധാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സംഭവത്തെ തുടര്‍ന്ന് വ്യാഴാഴ്ച (07.12.2023) പുലര്‍ചെ ശബരിമല നട തുറക്കാന്‍ 20 മിനുടോളം വൈകി. ശുദ്ധികലശത്തിനുശേഷമാണ് നട തുറന്നത്.

അതേസമയം, ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് തുടരുകയാണ്. നട തുറക്കാന്‍ വൈകിയതിനാല്‍ തീര്‍ഥാടകര്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടിവന്നു. രാവിലെ മുതല്‍ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. 

Died | ശബരിമല കീഴ്ശാന്തിയുടെ സഹായി രാംകുമാര്‍ കുഴഞ്ഞുവീണ് മരിച്ചു



Keywords: News, Kerala, Kerala-News, Pathanamthitta-News, Sabarimala-News, Pathanamthitta News, Sannidhanam News, Sabarimala, Priest, Helper, Collapses, Died, Pooja, Delayed, Pathanamthitta: Sabarimala priest's helper collapses and dies.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia