ടിപി വധം: അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് എജി ഹൈക്കോടതിയില്‍
Jun 26, 2012, 16:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: ടിപി വധവുമായി ബന്ധപ്പെട്ട നടത്തുന്ന അന്വേഷണത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ടിപി വധക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന സിഎച്ച് അശോകന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് എജി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
രാഷ്ട്രീയപ്രേരിതമായിട്ടാണ് കേസ് നടക്കുന്നതെന്ന പ്രചരണം ശരിയല്ല. അന്വേഷണ സംഘത്തില്‍ നിന്ന് ജോഷി ചെറിയാനെ മാറ്റിയെന്ന വാര്‍ത്ത തെറ്റാണ്. ടി പി വധക്കേസ് അന്വേഷണം സുതാര്യമായിട്ടാണ് നടക്കുന്നതെന്നും എ ജി കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഗൂഢാലോചന നടത്തിയതിന് വ്യക്തമായ വിവരങ്ങള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലില്ലെന്ന് ടി പി വധക്കേസില്‍ അറസ്റ്റിലായ സി എച്ച് അശോകന്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി.
ഗൂഢാലോചന നടത്തിയതിന്റെ വ്യക്തമായ വിവരങ്ങള്‍ റിപ്പോര്‍ട്ടിലില്ല. എവിടെവെച്ച് എപ്പോള്‍ ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടിലില്ലെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. ഇതിനിടെ ടിപി വധക്കേസിലെ മുഖ്യപ്രതിയും ക്വട്ടേഷന്‍ സംഘാംഗവുമായ ടികെ രജീഷ് തന്റെ ജാമ്യാപേക്ഷയില്‍ മൊഴിമാറ്റിപറഞ്ഞത് അന്വേഷണം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന ആശങ്കയിലാണ് അന്വേഷണ സംഘം.
Keywords: Kochi, Kerala, T.P Chandrasekhar Murder Case, High Court, AG
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
