Allegation | താന്‍ കുറ്റം ചെയ്തിട്ടില്ല, തെളിവുകള്‍ ഉണ്ടാക്കിയത്; കഞ്ചാവുകേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് ബലം പ്രയോഗിച്ച് സമ്മതിപ്പിച്ചതാണെന്നും എകെജി സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ ജിതിന്‍ മാധ്യമങ്ങളോട്
Sep 23, 2022, 13:45 IST
തിരുവനന്തപുരം: (www.kvartha.com) പൊലീസിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി എകെജി സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍. തന്നെ പൊലീസ് ബലം പ്രയോഗിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും കഞ്ചാവുകേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വൈദ്യപരിശോധനയ്ക്കായി ജെനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ കുറ്റം ചെയ്തിട്ടില്ല. തെളിവുകള്‍ ഉണ്ടാക്കിയതാണ്. തന്റെ കൂടെയുള്ളവരെ പലരെയും കേസിലുള്‍പ്പെടുത്തുമെന്ന് പറഞ്ഞുവെന്നും ജിതിന്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് ജിതിനെ മണ്‍വിളയിലെ വീട്ടില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സിപിഎം പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസ് ആക്രമിച്ചതിലും രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് ആക്രമിച്ചതിലുമുള്ള പ്രതിഷേധ സൂചകമായാണ് എകെജി സെന്റര്‍ ആക്രമിച്ചതെന്നു പ്രതി സമ്മതിച്ചതായി പൊലീസിന്റെ റിമാന്‍ഡ് റിപോര്‍ടില്‍ പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കൃത്യം നടത്തുന്നതിനു മുന്‍പ് പ്രാദേശിക നേതാക്കളുമായി ആക്രമണം സംബന്ധിച്ച് ആലോചിച്ചിരുന്നുവെന്നു പ്രതി സമ്മതിച്ചിരുന്നു. ആക്രമണത്തിനു പിന്നില്‍ ജിതിനാണെന്നു സൂചന ലഭിച്ചത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിന്നുമാണ്. ജൂണ്‍ 30ന് രാത്രി 11.25നാണ് എകെജി സെന്റര്‍ ആക്രമിക്കപ്പെട്ടത്.
അതേസമയം, എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി ബന്ധമുണ്ടെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. പ്രതിയെ പിടിച്ച പൊലീസിന് പൂച്ചെണ്ട് നല്‍കണം. ബോംബ് നിര്‍മിച്ചിരുന്ന കണ്ണൂര്‍ കാലത്തില്‍ നിന്നുമാറി കെപിസിസി പ്രസിഡന്റിന്റെ നിലവാരത്തിലേക്ക് സുധാകരന്‍ ഉയരണമെന്നും ജയരാജന്‍ പറഞ്ഞു.
Keywords: Didn't commit crime, police threatened; says accused in AKG Centre Attack Case,
Thiruvananthapuram, News, Accused, Arrested, Trending, Police, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.