Praveen Rana | താന്‍ ആരെയും പറ്റിച്ചിട്ടില്ല, എല്ലാവര്‍ക്കും പണം തിരിച്ചുകൊടുക്കും, ബിസിനസ് മാത്രമാണ് ചെയ്തത്, അതില്‍ ഉയര്‍ച താഴ്ചകളുണ്ടാകുമെന്നും അറസ്റ്റിലായ സേഫ് ആന്‍ഡ് സ്‌ട്രോങ് ചിട്ടി കംപനി ഉടമ പ്രവീണ്‍ റാണ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com) 150 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസില്‍ പൊലീസ് അറസ്റ്റുചെയ്ത സേഫ് ആന്‍ഡ് സ്‌ട്രോങ് ചിട്ടി കംപനി ഉടമ പ്രവീണ്‍ റാണയെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും. പൊള്ളാച്ചി ദേവരായപുരത്ത് ഒളിവില്‍ കഴിഞ്ഞ റാണയെ ബുധനാഴ്ച രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Aster mims 04/11/2022

Praveen Rana | താന്‍ ആരെയും പറ്റിച്ചിട്ടില്ല, എല്ലാവര്‍ക്കും പണം തിരിച്ചുകൊടുക്കും, ബിസിനസ് മാത്രമാണ് ചെയ്തത്, അതില്‍ ഉയര്‍ച താഴ്ചകളുണ്ടാകുമെന്നും അറസ്റ്റിലായ സേഫ് ആന്‍ഡ് സ്‌ട്രോങ് ചിട്ടി കംപനി ഉടമ പ്രവീണ്‍ റാണ

വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്ന് പ്രവീണ്‍ റാണ മാധ്യമങ്ങളോട് പ്രതികരിച്ചു. 'എല്ലാവര്‍ക്കും പണം തിരിച്ചുകൊടുക്കും. ബിസിനസ് മാത്രമാണ് ചെയ്തത്. അതില്‍ ഉയര്‍ച താഴ്ചകളുണ്ടാകും. ജാമ്യം നേടുന്നതിനായി മാറി നിന്നതാണെന്നും' റാണ പറഞ്ഞു.

എന്നാല്‍, അകൗണ്ടില്‍ പണമില്ലെന്നാണ് പൊലീസ് പറയുന്നത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കാന്‍ റാണ തയാറായില്ല. പ്രവീണ്‍ റാണയില്‍ നിന്നു പൊലീസിന് ഇതുവരെ പണം കണ്ടെടുക്കാനായിട്ടില്ല. റാണയുടെ അകൗണ്ടുകള്‍ കാലിയാണ്. ഏഴു അകൗണ്ടുകള്‍ പൊലീസ് പരിശോധിച്ചെങ്കിലും ആ അകൗണ്ടുകളില്‍ പണം ഉണ്ടായിരുന്നില്ല. സുഹൃത്തുക്കളെ ബിനാമികളാക്കി പണം കൈമാറിയിരുന്നുവെന്നാണ് വിവരം.

48% പലിശ വാഗ്ദാനം ചെയ്ത് ഇരുനൂറ്റന്‍പതിലേറെ നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ രൂപ തട്ടിയെന്നാണ് റാണയ്‌ക്കെതിരായ കേസ്. ദേവരായപുരത്തെ കരിങ്കല്‍ ക്വാറിയില്‍ കുടിലില്‍ ഒളിവില്‍ കഴിഞ്ഞ റാണയെ തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പി ലാല്‍ കുമാറും സംഘവും കുടില്‍ വളഞ്ഞ് പിടികൂടുകയായിരുന്നു.

Keywords: Didn't Cheat Anyone: Says Investment Fraud accused Praveen Rana, Thrissur, News, Cheating, Police, Arrested, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia