പട്ടാപ്പകല്‍ നാടോടി സ്ത്രീയെ കൂട്ടമാനഭംഗത്തിനിരയാക്കിയത് വനിതാ കമ്മിഷന്‍ അറിഞ്ഞില്ലേ?

 


കൊച്ചി : (www.kvartha.com 18/02/2015) സംസ്ഥാന വനിതാ കമ്മീഷന്‍ അറിഞ്ഞില്ലേ കളമശേരിയിലെ കാടിനുള്ളില്‍ വെച്ച് നാടോടി സ്ത്രീയെ നാലംഗ സംഘം കൈകള്‍ ബന്ധിച്ച് കൂട്ടമാനംഭഗത്തിനിരയാക്കിയത്. എവിടെയും എന്തിനും ഓടിയെത്തുന്ന വനിതകളുടെ സംരക്ഷകനെന്ന് പ്രഖ്യാപിക്കുന്ന വനിതാ കമ്മീഷന്‍ എന്തേ ഈ രോദനം മാത്രം കേട്ടില്ല. പട്ടാപകലാണ് തമിഴ് യുവതി പീഡനത്തിനിരയായത്.

അതും മക്കളുടെ പ്രായം വരുന്നവരുടെ കാമഭ്രാന്ത് തീര്‍ക്കാന്‍. പുല്ലുവെട്ടുന്നതിനായി ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് സ്ത്രീയെ രണ്ടംഗ സംഘം ഓട്ടോയില്‍ കയറ്റി കൊണ്ടുപോയത്. തനിച്ച് വരില്ലെന്നായപ്പോള്‍ കൂടെയുള്ള ഒരു പ്രായമായ സ്ത്രീയേയും അവര്‍ കൂടെ കൂട്ടി. യാത്രാമധ്യേ രണ്ടുപേരും കൂടി ഓട്ടോയില്‍ കയറി. സ്ഥലത്തെത്തിയപ്പോള്‍ പ്രായമായ സ്ത്രീയെ നാലംഗ സംഘം പിടിച്ചുകെട്ടി, യുവതിയായ സ്ത്രീയുടെ കൈകള്‍ ബന്ധിച്ച് ഓരോരുത്തരായി കൂട്ട മാനഭംഗത്തിനിരയാക്കി.

ശബ്ദമുണ്ടാക്കാതെ വായ് മൂടിപിടിച്ചു. ഇത്രയും ക്രൂരത കാട്ടിയ ഈ പ്രതികളെ ദിവസങ്ങള്‍ക്കകം തന്നെ പോലിസ് പിടികൂടി. എന്നാല്‍ ചൊവ്വാഴ്ച ഇവരെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ യാതൊരു കൂസലുമില്ലാതെയാണ് ഇവര്‍ സംഭവം വിശദീകരിക്കുന്നത്. ഒന്നാം പ്രതിയായ അതുലാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് മറ്റുപ്രതികളായ മനോജും നിയാസും അനീഷും. ബഹളം വെച്ചപ്പോള്‍ കവിളുകളില്‍ മാറി മാറി അടിച്ചു.
പട്ടാപ്പകല്‍ നാടോടി സ്ത്രീയെ കൂട്ടമാനഭംഗത്തിനിരയാക്കിയത് വനിതാ കമ്മിഷന്‍ അറിഞ്ഞില്ലേ?

യുവതിയുടെ ചുണ്ട് പൊട്ടി. ഇതെല്ലാം കഴിഞ്ഞ് ഈ സ്ത്രീയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ അഴിച്ച് മേടിക്കാനും പ്രതികള്‍ മറന്നില്ല. കാതില്‍ കിടന്ന കമ്മല്‍ വലിച്ചുപറിച്ചപ്പോള്‍ യുവതി വേദനകൊണ്ട് അത് ഊരികൊടുക്കുകയായിരുന്നുവെന്ന് പറയുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പ്രതികള്‍ മറ്റ് കേസിലും പ്രതികളാണ്. ഇത്രയേറെ ക്രൂരത ഒരു സ്ത്രീയോട് കാണിച്ചിട്ടും മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇവരെ കാണാനോ സഹായം ചെയ്യാനോ നമ്മുടെ വനിതാകമ്മിഷനോ സര്‍ക്കാരിനോ ഇതുവരെ ആയിട്ടില്ല.

Also Read:
എം.എ ഉസ്താദ് വിടവാങ്ങി; ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ സഅദിയ്യയില്‍

Keywords: Women, Molestation, Kalamassery, Auto, Accused, Police  Arrest, gang rape, women commission.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia