എന്‍ജിനീയറിങ് കോളജില്‍ കുത്തേറ്റ് മരിച്ച ധീരജിന്റെ സംസ്‌കാരത്തിനായി 8 സെന്റ് ഭൂമി വിലയ്ക്കുവാങ്ങി സിപിഎം; സ്മാരകം പണിയും
Jan 11, 2022, 08:51 IST
കണ്ണൂര്‍: (www.kvartha.com 11.01.2022) ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജില്‍ കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ(21) സംസ്‌കാരത്തിനായി എട്ട് സെന്റ് ഭൂമി സിപിഎം വിലയ്ക്ക് വാങ്ങി. വീടിന് സമീപത്തെ ഈ സ്ഥലത്ത് ധീരജിനായി സ്മാരകം പണിയും.
കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചംബരം പട്ടപ്പറയിലാണ് കൊലചെയ്യപ്പെട്ട ധീരജിന്റെ വീട്. പലയിടത്തായി സ്വന്തം വീട്ടിലും വാടകയ്ക്കും താമസിച്ചശേഷം രണ്ട് വര്‍ഷം മുന്‍പ് മാത്രമാണ് ധീരജിന്റെ കുടുംബം പുന്നക്കുളങ്ങരയില്‍ 'അദ്വൈതം' എന്ന വീടുവച്ച് താമസം തുടങ്ങിയത്.
ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്കുശേഷം തളിപ്പറമ്പില്‍ ഹര്‍ത്താല്‍ ആചരിക്കും. ആറു മണിയോടെ ധീരജിന്റെ മൃതദേഹം തളിപ്പറമ്പില്‍ എത്തിക്കും. ധീരജ് വധക്കേസില്‍ പിടിയിലായ പ്രതി നിഖില്‍ പൈലി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. യൂത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍.
കേസില്‍ അഞ്ച് പ്രതികള്‍കൂടി പിടിയിലായി. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ കെ എസ് യു എസ് എഫ് സംഘര്‍ഷത്തിലാണ് ധീരജ് രാജേന്ദ്രന് കുത്തേറ്റത്. തളിപ്പറമ്പ് ചിന്മയമിഷന്‍ സ്‌കൂളില്‍ പ്ലസ്ടുവരെ പഠിച്ച ധീരജ് നാട്ടില്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കൊന്നും പോകാറില്ലായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്‍ജിനീയറിങ് കോളജില്‍ എത്തിയ ശേഷമാണ് എസ് എഫ് ഐയില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.