എസ് എഫ് ഐ പ്രവര്‍ത്തകനായ ധീരജിന്റെ മരണത്തില്‍ ദു:ഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമാണെന്നും തന്റെ മനസ് കല്ലല്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍; നിഖില്‍ പൈലി തന്നെയാണ് കുത്തിയതെന്ന് ഉറപ്പില്ല, നിയമസഹായം നല്‍കും
Jan 15, 2022, 21:15 IST
തിരുവനന്തപുരം: (www.kvartha.com 15.01.2022) ഇടുക്കിയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജിന്റെ മരണത്തില്‍ ദു:ഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമാണെന്നും തന്റെ മനസ് കല്ലല്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എന്നാല്‍ കൊലപാതകത്തെ അപലപിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. ധീരജിനെ കുത്തിയത് നിഖില്‍ പൈലിയാണെന്ന് ഞങ്ങള്‍ക്ക് ബോധ്യംവന്നിട്ടില്ലെന്നും സുധാകരന്‍ പ്രതികരിച്ചു. അതുകൊണ്ടുതന്നെ പ്രതികള്‍ക്ക് കോണ്‍ഗ്രസ് നിയമസഹായം നല്‍കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
ഒരു ജീവനുള്ള ജന്തു അതിനെ കൊല്ലാന്‍ വരുമ്പോള്‍ പ്രതികരിക്കും. ആ പ്രതികരണമാണ് പൈലിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സുധാകരന്‍ ന്യായീകരിച്ചു. സംഭവത്തില്‍ തന്നെ പ്രതിക്കൂട്ടില്‍ കയറ്റാനുള്ള
ഗൂഢാലോചന എന്ത് ഉദ്ദേശിച്ചാണെന്ന് അറിയില്ലെന്ന് പറഞ്ഞ സുധാകരന്‍ ഇതിലൊന്നും തനിക്കൊരു ഭയപ്പാടും ഇല്ലെന്നും വ്യക്തമാക്കി.
കൊല്ലപ്പെട്ട ധീരജിന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. അവരെ ഒരിക്കലും തള്ളിപ്പറയില്ല. ധീരജിന്റെ വേര്‍പാടിന് പിന്നാലെ കുടുംബത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. അവിടെ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കില്ല. താനവിടെ പോയാല്‍ അതിന്റെ ദുരന്തങ്ങള്‍ അനുഭവിക്കുക ധീരജിന്റെ കുടുംബമാണെന്നും സുധാകരന്‍ പറഞ്ഞു.
ധീരജിന്റെ മൃതദേഹം വീട്ടുപറമ്പില്‍ തന്നെ അടക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാല്‍ അവിടെയല്ല അടക്കേണ്ടതെന്ന് തീരുമാനിച്ചത് സിപിഎം ആണ്. എട്ട് സെന്റ് സ്ഥലം വിലകൊടുത്ത് വാങ്ങി ശവകുടീരം കൊട്ടിപ്പൊക്കി മരണം ആഘോഷമാക്കിമാറ്റാന്‍ ശ്രമിച്ച സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മനസ് ജനങ്ങള്‍ തൊട്ടറിയണമെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് തിരുവാതിര കളിച്ചും സിപിഎം മരണം ആഘോഷമാക്കി. ഒരു ചെറുപ്പക്കാരന്റെ നിശ്ചലമായ ശരീരം പോസ്റ്റ്മോര്‍ടെം മുറിയില്‍ കിടക്കുമ്പോള്‍ അതിന്റെ മുന്നില്‍ പൊട്ടിച്ചിരിക്കാന്‍ സാധിക്കുന്ന എം എം മണി ദയാലുവായ മഹാനുഭാവനാണെന്നും സുധാകരന്‍ വിമര്‍ശിച്ചു.
ഇടുക്കി എന്‍ജിനിയറിങ് കോളജില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിരവധി സംഘര്‍ഷങ്ങളുണ്ടായിരുന്നു. കെ എസ് യുക്കാര്‍ക്ക് കോളജില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത ചുറ്റുപാടുണ്ടായി. ഈ സാഹചര്യത്തിലാണ് കോളജിലെ കെഎസ്യു കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളജുമായി ബന്ധപ്പെട്ടത്. എന്നാല്‍ അതിനും സിപിഎം അവസരം നല്‍കിയില്ല. എല്ലാവരേയും അടിച്ചോടിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ തല്ലി ആശുപത്രിയിലാക്കി.
ധീരജിന്റെ കൊലപാതകം നടന്ന ദിവസം ഉച്ചയോടെ കോളജിന് പുറത്തുനിന്നിരുന്ന യൂത് കോണ്‍ഗ്രസുകാരെ എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതൃത്വത്തിലുള്ള 40 അംഗസംഘം ഓടിച്ചിട്ടുതല്ലുകയായിരുന്നു. നിഖില്‍ പൈലിയും ആ കൂട്ടത്തിലുണ്ടായിരുന്നു. അതിനിടെയാണ് ധീരജിന് കുത്തേറ്റത്. ധീരജ് വീഴുന്നതുകണ്ടു പക്ഷേ കുത്തുന്നത് കണ്ടില്ലെന്നാണ് ധീരജിനൊപ്പമുള്ള എസ്എഫ്ഐക്കാര്‍ പറഞ്ഞിരുന്നത്. ധീരജ് ഇടികൊണ്ട് വീണതാണെന്നായിരുന്നു അവര്‍ പറഞ്ഞത്. പിന്നെ എങ്ങനെയാണ് ധീരജ് മരിച്ചതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ തലയില്‍ വരുന്നതെന്നും സുധാകരന്‍ ചോദിച്ചു.
കോളജ് സംഘര്‍ഷത്തിനിടെ നിരവധി തവണ എസ്എഫ്ഐക്കാരെ മാറ്റാന്‍ പൊലീസ് ശ്രമിച്ചിരുന്നു. കുത്തേറ്റുവീണ ധീരജിനെ ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞപ്പോള്‍ അവിടെ കിടക്കട്ടെയെന്നാണ് പൊലീസ് പറഞ്ഞത്. എസ് എഫ് ഐ പ്രവര്‍ത്തകരെ മാറ്റാന്‍ ശ്രമിച്ച് മടുത്തുനില്‍ക്കുകയായിരുന്നു പൊലീസ്. എസ് എഫ് ഐക്കാരെ ശല്യക്കാരായി പൊലീസുകാര്‍ക്കു പോലും തോന്നിയതുകൊണ്ടാകാം അവര്‍ അങ്ങനെ പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു.

Keywords: Dheeraj murder: Congress will provide legal assistance to Nikhil Paily, says K Sudhakaran, Thiruvananthapuram, News, Politics, Congress, K.Sudhakaran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.