സൂര്യനെല്ലിപെണ്‍കുട്ടിയ കുര്യനും പീഡിപ്പിച്ചതായി മുഖ്യപ്രതി ധര്‍മരാജന്‍

 


ADVERTISEMENT

കൊച്ചി: സൂര്യനെല്ലി പെണ്‍കുട്ടിയെ മുന്‍ കേന്ദ്ര മന്ത്രി പി.ജെ. കുര്യനും പീഡിപ്പിച്ചതായി നിര്‍ണായക വെളിപ്പെടുത്തല്‍. കേസിലെ മൂന്നാംപ്രതിയും ശിക്ഷിക്കപ്പെട്ട ഏകയാളുമായ ധര്‍മരാജന്‍ ഒരു ചാനലിനോടാണ് കേസില്‍ വഴിത്തിരിവായേക്കാവുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

തന്റെ അംബാസഡര്‍ കാറിലാണ് കുര്യനെ കുമളി ഗസ്റ്റ്ഹൗസില്‍ കൊണ്ടുവന്നതെന്നും അരമണിക്കൂര്‍ അദ്ദേഹം പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്നതായും ധര്‍മരാജന്‍ വെളിപ്പെടുത്തി. കുര്യന്റെ പേര് പറയരുതെന്ന് സിബി മാത്യൂസും പേര് പറയണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജോഷ്വയും ആവശ്യപ്പെട്ടു. ഇതിന്റെ പേരില്‍ അന്വേഷണ സംഘം തന്നെ തലകീഴായി കെട്ടിത്തൂക്കിയിട്ട് മര്‍ദിച്ചു.
സൂര്യനെല്ലിപെണ്‍കുട്ടിയ കുര്യനും പീഡിപ്പിച്ചതായി മുഖ്യപ്രതി ധര്‍മരാജന്‍

കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്ന ധര്‍മരാജന്‍ മൈസൂരിന് സമീപം വെച്ചാണ് ചാനലിനോട് സംസാരിച്ചത്. കേസില്‍ ധര്‍മരാജനെ കീഴ്‌കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഹൈകോടതി ഈ ശിക്ഷ അഞ്ചുവര്‍ഷമാക്കി കുറച്ചെങ്കിലും ജയില്‍വാസത്തിനിടെ പരോളിനിറങ്ങി മുങ്ങുകയായിരുന്നു.

സൂര്യനെല്ലി പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്ന ബാജി കുര്യനല്ല മറ്റൊരാളാണെന്നും ധര്‍മരാജന്‍ പറഞ്ഞു. സംഭവദിവസം കുര്യന്‍ പെരുന്നയിലെത്തിയെന്ന് പറയുന്ന സുകുമാരന്‍നായരുടെ മൊഴി വ്യാജമാണ്. സ്വാധീനം മൂലമാണ് കുര്യന്‍ അന്ന് തിരിച്ചറിയല്‍ പരേഡില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ധര്‍മരാജന്‍ പറഞ്ഞു.

Keywords:  Rape, Case, Channel, Kochi, Kerala, P.J. Kuria, Suryanelli Case, Accused, Court, Witnesses, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia