SWISS-TOWER 24/07/2023

ധര്‍മജന്‍ ബാലുശേരിയില്‍ തന്നെ; തൃശൂരില്‍ പത്മജ വീണ്ടും മത്സരിക്കും; ചെന്നിത്തല ഹരിപ്പാടും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും; കോണ്‍ഗ്രസ് സാധ്യത പട്ടിക പുറത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 11.03.2021) കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വെള്ളിയാഴ്ച. എന്നാല്‍ കോണ്‍ഗ്രസിന്റെ അന്തിമ സാധ്യത പട്ടികയായി. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം വെള്ളിയാഴ്ച ചേരും. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കും. ഈ യോഗത്തിനു ശേഷമായിരിക്കും സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുക.

അതിനിടെ നേമത്ത് ഉമ്മന്‍ചാണ്ടിയെയോ രമേശ് ചെന്നിത്തലയെയോ മത്സരിപ്പിക്കാനുള്ള ഹൈകമാന്‍ഡ് നീക്കത്തിനു തിരിച്ചടി. മണ്ഡലം മാറി മത്സരിക്കാനില്ലെന്ന് ഇരുവരും ഹൈകമാന്‍ഡിനെ അറിയിച്ചു. ചെന്നിത്തല ഹരിപ്പാടും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും തന്നെ മത്സരിക്കും. കെ മുരളീധരനെ നേമത്ത് സ്ഥാനാര്‍ഥിയാക്കാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍, എംപിമാര്‍ മത്സരിക്കേണ്ട എന്ന ഉറച്ച നിലപാട് നേതൃത്വം സ്വീകരിച്ചാല്‍ മുരളീധരന്‍ മത്സരരംഗത്തുണ്ടാകില്ല. 21 സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കും. ധര്‍മജന്‍ ബാലുശേരിയില്‍ തന്നെ; തൃശൂരില്‍ പത്മജ വീണ്ടും മത്സരിക്കും; ചെന്നിത്തല ഹരിപ്പാടും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും; കോണ്‍ഗ്രസ് സാധ്യത പട്ടിക പുറത്ത്
Aster mims 04/11/2022 കല്‍പറ്റയില്‍ ടി സിദ്ദിഖും പൊന്നാനിയില്‍ എ എം രോഹിത്തും സ്ഥാനാര്‍ഥികളാകും. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ബാലുശേരിയില്‍ നിന്ന് ജനവിധി തേടും. കോഴിക്കോട് നോര്‍ത്തില്‍ കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത് മത്സരിക്കും. മാത്യു കുഴല്‍നാടനെ ചാലക്കുടിയില്‍ മത്സരിപ്പിക്കാന്‍ നീക്കം. തൃശൂരില്‍ പത്മജ വേണുഗോപാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. 2016 ലും പത്മജയാണ് തൃശൂരില്‍ മത്സരിച്ചത്. വി എസ് സുനില്‍കുമാറിനോട് തോല്‍ക്കുകയായിരുന്നു.

കൊല്ലത്ത് ബിന്ദു കൃഷ്ണ, തലശേരിയില്‍ ഷമ മുഹമ്മദ്, പൂഞ്ഞാര്‍ ടോമി കല്ലാനി, കായംകുളം എം ലിജു, വട്ടിയൂര്‍ക്കാവ് പി സി വിഷ്ണുനാഥ് എന്നിവരുടെ പേരുകള്‍ക്ക് അന്തിമ പരിഗണന. വൈക്കം- പി ആര്‍ സോന, മാനന്തവാടി-പി കെ ജയലക്ഷ്മി, തരൂര്‍- കെ എ ഷീബ, നിലമ്പൂര്‍-വി വി പ്രകാശ്, ഇരിക്കൂര്‍-സജീവ് ജോസഫ്/സോണി സെബാസ്റ്റ്യന്‍, കഴക്കൂട്ടം-ജെ എസ് അഖില്‍, ഉദുമ-ബാലകൃഷ്ണന്‍, കൊച്ചി-ടോണി ചമ്മിണി, കൊയിലാണ്ടി-കെ പി അനില്‍ കുമാര്‍/എന്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കാണ് സാധ്യത.

Keywords:  Dharmajan in Balussery; Padmaja to contest again in Thrissur; Chennithala Harippad and Oommen Chandy in Puthuppally; Congress out of probability list, New Delhi, News, Politics, Congress, Assembly-Election-2021, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia