Island Carnival | ധര്‍മ്മടം ഐലന്റ് കാര്‍ണിവലിന് തുടക്കം; മേളകള്‍ ജനകീയ ഐക്യത്തിനാവണമെന്ന് മുഖ്യമന്ത്രി
Dec 23, 2022, 21:07 IST
തലശേരി: (www.kvartha.com) സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മേളകള്‍ നടക്കുകയാണെന്നും ഇത്തരം മേളകള്‍ ജനകീയ ഐക്യത്തിനാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടം ഗ്രാമ പഞ്ചായത് ഡിടിപിസിയുടെ സഹകരണത്തോടെ നടത്തുന്ന ധര്‍മ്മടം ഐലന്റ് കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ സമാധാന അന്തരീക്ഷത്തിന് നേരെ പിടിച്ച കണ്ണാടിയായി ഇത്തരം മേളകള്‍ മാറണം. നാടിന്റെ മത നിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് നാടിന്റെ സ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കാനാകണം. ടൂറിസത്തിന് ഏറെ സാധ്യതയുളള ഇടമാണ് ധര്‍മ്മടം. ഇത് കൃത്യമായി തിരിച്ചറിഞ്ഞുള്ള പദ്ധതികളാണ് സര്‍കാര്‍ നടപ്പാക്കുന്നത്. ധര്‍മ്മടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം പദ്ധതി യാഥാര്‍ഥ്യമായാല്‍ വിദേശ, ആഭ്യന്തര ടൂറിസ്റ്റുകാരെ കൂടുതലായി ആകര്‍ഷിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധര്‍മ്മടം തുരുത്തില്‍ 10 ദിവസം നീളുന്ന കാര്‍ണിവലിനാണ് തുടക്കമായത്. കാര്‍ണിവലിന്റെ ഭാഗമായി കലാ സാംസ്‌കാരിക പരിപാടികള്‍, എക്‌സിബിഷന്‍, വിപണനമേള, ഫുഡ് കോര്‍ട്, അമ്യൂസ്‌മെന്റ് പാര്‍ക്, ബോടിംഗ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ സ്പീകര്‍ അഡ്വ. എ എന്‍ ശംസീര്‍ അധ്യക്ഷത വഹിച്ചു. ഫോക് ലോര്‍ അകാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായി. ധര്‍മ്മടം പഞ്ചായത് പ്രസിഡന്റ് എന്‍ കെ രവി, വൈസ് പ്രസിഡന്റ് കെ ഷീജ, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ എം വി ജയരാജന്‍, വി എ നാരായണന്‍, അഡ്വ. എം എസ് നിശാദ്, എന്‍ ഹരിദാസന്‍, എന്‍ പി താഹിര്‍, കെ സുരേഷ്, പി പി ദിവാകരന്‍, കല്യാട്ട് പ്രേമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് ചലച്ചിത്ര പിന്നണി ഗായിക സിതാര കൃഷ്ണകുമാറും ഗായകന്‍ നിരഞ്ജ് സുരേഷും ചേര്‍ന്ന് അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി. കാര്‍ണിവലിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രയും നടന്നു.
Keywords: Dharmadam Island Carnival Begins; CM wants fairs to be for people's unity, Thalassery, News, Chief Minister, Pinarayi-Vijayan, Inauguration, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.