SWISS-TOWER 24/07/2023

മന്ത്രിയോട് അനാദരവ്; ഋഷിരാജ് സിംഗിന് ഡി ജി പിയുടെ കത്ത്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 13/07/2015) തൃശൂര്‍ പോലീസ് അക്കാദമിയില്‍ പാസിങ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അപമാനിച്ചു വെന്ന ആരോപണത്തെ തുടര്‍ന്ന് ഋഷിരാജ് സിങ്ങിന് ഡി ജി പിയുടെ കത്ത്. പരേഡിനെത്തിയ മന്ത്രിയെ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യാത്തത് ഏറെ വിവാദമായിരുന്നു.
മന്ത്രിയോട് അനാദരവ്; ഋഷിരാജ് സിംഗിന് ഡി ജി പിയുടെ കത്ത്

ഈ സാഹചര്യത്തില്‍ മന്ത്രിയെ മന: പൂര്‍വം അഭിവാദ്യം ചെയ്യാത്തതാണെങ്കില്‍ അത് തിരുത്തണമെന്നു വ്യക്തമാക്കിയുള്ളതാണ് കത്ത്. ഉന്നത ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളേയും ബഹുമാനിക്കണമെന്ന ഉപദേശരൂപേണയുള്ള കത്താണു നല്‍കിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ പ്രോട്ടോകോള്‍ അല്ല പ്രശ്‌നമെന്നു വ്യക്തമാക്കിയാണു ഡിജിപി ടി പി സെന്‍കുമാര്‍ ഋഷിരാജ് സിങ്ങിനു കത്ത് നല്‍കിയത്.

മനഃപൂര്‍വം മന്ത്രിയെ അവഹേളിക്കാന്‍ എഡിജിപി ഋഷിരാജ് സിങ് ശ്രമിക്കുകയാണെന്നും ഇതിന്റെ
പേരില്‍ അദ്ദേഹത്തിനെതിരെ താക്കീതടക്കമുള്ള നടപടി വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. തുടര്‍ന്നു പ്രോട്ടോകോള്‍ ലംഘനമുണ്ടോയെന്ന കാര്യത്തെ കുറിച്ച് ഡിജിപി പരിശോധിക്കുമെന്ന് ആഭ്യമന്ത്രി മന്ത്രി നിലപാടെടുക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണു താക്കീതല്ലാതെ, ഉപദേശ രൂപത്തില്‍ ഒരു കത്ത് ഡിജിപി ഋഷിരാജ് സിങ്ങിന് നല്‍കിയത്.


Keywords:   DGP to give letter to Rishiraj Singh, Thiruvananthapuram, Minister, Ramesh Chennithala, Congress, Controversy, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia