സെന്‍കുമാര്‍ അവധിയില്‍ പ്രവേശിച്ചു: ഹേമചന്ദ്രന് താല്‍ക്കാലിക ചുമതല

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 31.05.2016) എല്‍ ഡി എഫ് സര്‍ക്കാരിന്റെ സ്ഥാനമാറ്റത്തില്‍ പ്രതിഷേധിച്ച് ടി.പി.സെന്‍കുമാര്‍ മൂന്നു ദിവസത്തേക്ക് അവധിയില്‍ പ്രവേശിച്ചു. ഇന്റലിജന്‍സ് ഡി.ജി.പി എ.ഹേമചന്ദ്രനാണ് ഡി.ജി.പി യുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ, ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തെ കണ്ട് സെന്‍കുമാര്‍ പരാതി അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഏകപക്ഷീയമായിപ്പോയെന്ന് സെന്‍കുമാര്‍ ഗവര്‍ണറെ അറിയിച്ചു. സംസ്ഥാന പോലീസ് സേനയുടെ മേധാവിയോട് കാണിക്കേണ്ട മര്യാദയും മാന്യതയും സര്‍ക്കാര്‍ കാണിച്ചില്ലെന്നും സെന്‍കുമാര്‍ പരാതിപ്പെട്ടു. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടാമെന്ന് ഗവര്‍ണര്‍ സെന്‍കുമാറിനെ അറിയിച്ചതായാണ് സൂചന.

നേരത്തെ തന്നെ ഡി ജി പി സ്ഥാനത്തുനിന്നും മാറ്റി ലോക്‌നാഥ് ബെഹ്‌റയെ ആ സ്ഥാനത്ത് നിയമിച്ചതില്‍ സെന്‍കുമാര്‍ വളരെ വികാരഭരിതനായി പ്രതികരിച്ചിരുന്നു. സര്‍ക്കാരിനോടൊപ്പം യോജിച്ചുപോകാന്‍ ബഹ്‌റക്കേ കഴിയൂവെന്നു തോന്നുന്നുവെങ്കില്‍ അദ്ദേഹത്തെ തന്നെ ആസ്ഥാനത്ത് നിയമിക്കാമെന്നായിരുന്നു സെന്‍കുമാറിന്റെ പ്രതികരണം. .

വാശി പിടിച്ച് ഡി.ജി.പി പദവിയില്‍ ഇരിക്കുന്നതില്‍ അര്‍ഥമില്ലെന്നും അങ്ങനെ നില്‍ക്കുന്ന ഒരാളല്ല താനെന്നും
തനിക്ക് ഒരിക്കലും ലോക്‌നാഥ് ബഹ്‌റയാകാന്‍ കഴിയില്ലെന്നും തനിക്ക് തന്റേതായ തത്വങ്ങളുണ്ടെന്നും അതനുസരിച്ചേ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും പറഞ്ഞിരുന്നു. അതിവിടത്തെ ജനങ്ങള്‍ക്കുറിയാം. നിരവധി പേര്‍ക്ക് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. അതൊന്നും മാധ്യമങ്ങളിലൂടെ വെളിപ്പെടുത്താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

മേധാവി സ്ഥാനത്തു നിന്ന് നീക്കിയ നടപടിയില്‍ ചട്ടലംഘനമുണ്ടെന്നും സുപ്രീംകോടതി വിധിക്കും പോലീസ് ആക്ടിനും വിരുദ്ധമായ നടപടിയാണിതെന്നും ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.
സെന്‍കുമാര്‍ അവധിയില്‍ പ്രവേശിച്ചു: ഹേമചന്ദ്രന് താല്‍ക്കാലിക ചുമതല

Also Read:
യുവാവിനെ വഴിതടഞ്ഞ് ആക്രമിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തിനെതിരെ കേസ്

Keywords:  Thiruvananthapuram, Controversy, Justice, Governor, Complaint, Media, Supreme Court of India, Police, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia