പാറ്റൂര്‍ കേസില്‍ സ്വന്തം അന്വേഷണ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പുതിയ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്; വിലങ്ങൊരുക്കുന്നത് ഉന്നതര്‍ക്ക്
Jun 3, 2016, 11:59 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.06.2016) സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റ ജേക്കബ് തോമസ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലോകായുക്ത നിര്‍ദ്ദേശപ്രകാരം വിശദമായ റിപ്പോര്‍ട്ട് നല്‍കിയ പാറ്റൂര്‍ ഫ് ളാറ്റ് കേസില്‍ അടിയന്തിര തുടര്‍ നീക്കങ്ങള്‍ ഉണ്ടാകും. ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിരുന്ന അന്വേഷണ സംഘം വിജിലന്‍സ് ഡറയക്ടര്‍ക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലും അന്തിമ റിപ്പോര്‍ട്ടിലും അഴിമതി വ്യക്തമായി ചൂണ്ടിക്കാണിച്ചിരുന്നു.
മാത്രമല്ല അഴിമതി നിരോധന നിയമപ്രകാരവും ക്രിമിനല്‍ ചട്ട പ്രകാരവും കേസെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കേസെടുക്കാന്‍ വിജിലന്‍സ് തയ്യാറായില്ല. മാത്രമല്ല അന്വേഷണ സംഘത്തെ നിയോഗിച്ച ലോകായുക്ത പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ച ജോയി കൈതാരത്തിനും എതിരെ തിരിയുന്ന സ്ഥിതിയുമുണ്ടായി. മാറിയ സാഹചര്യത്തില്‍ പാറ്റൂര്‍ ഇടപാടുമായി ബന്ധപ്പെട്ട് നിരവധി ഉന്നതരെ പ്രതിയാക്കി കേസെടുക്കുമെന്നാണു വിവരം.
അഴിമതി നിരോധന നിയമത്തിലെ മൂന്ന് വകുപ്പുകള്‍ കൃത്യമായും ബാധകമായ ഇടപാടുകളാണ് പാറ്റൂരിലേതെന്നാണ് വിജിലന്‍സ് സംഘം കണ്ടെത്തിയത്. ഒന്നാമതായി, സ്വന്തം നിലയിലോ മറ്റുള്ളവര്‍ക്കോ സാമ്പത്തികമോ അതുപോലെ മൂല്യമുള്ളതോ ആയ നേട്ടമുണ്ടാക്കുന്നതിന് വേണ്ടി വഴിവിട്ടുചെയ്യുന്നത് അഴിമതിയായാണ് കണക്കാക്കുന്നത്. മറ്റൊന്ന് , സ്വന്തമായോ മറ്റുള്ളവര്‍ക്കോ മേല്‍പ്പറഞ്ഞത് പോലുളള നേട്ടമുണ്ടാക്കാന്‍ പൊതു പദവി ദുരുപയോഗം ചെയ്യുന്നതാണ്.
യാതൊരു പൊതു ജന താല്‍പര്യവും ഇല്ലാത്ത കാര്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പൊതുസേവകന്‍ തന്റെ പ്രവര്‍ത്തന മണ്ഡലം മേല്‍പ്പറഞ്ഞതു പോലുള്ള നേട്ടങ്ങള്‍ക്ക് വിനിയോഗിക്കുന്നതാണ് മൂന്നാമത്തേത്. ഇവിടെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയുടെയും ഫ് ളാറ്റ് നിര്‍മ്മാതാവിന്റെയും താല്‍പര്യം മാത്രമാണ് സംരക്ഷിക്കപ്പെട്ടത്. അതുകൊണ്ട് ഈ റിപ്പോര്‍ട്ടിനെ ഒരു അന്വേഷണ റിപ്പോര്‍ട്ടായി പരിഗണിച്ച് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കേസെടുക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
ഏറെ ചര്‍ച്ചചെയ്യപ്പെട്ട 'ലളിത കുമാരിയും യുപി സര്‍ക്കാരും തമ്മിലുള്ള കേസില്‍ ' സുപ്രിം കോടതി 2013 നവംബര്‍ 12 നു പുറപ്പെടുവിച്ച വിധി ഈ കേസിനും ബാധകമാക്കണം. പ്രാഥമികാന്വോഷണത്തില്‍ തെളിവു കണ്ടെത്തിയാല്‍ കേസെടുക്കാന്‍ വൈകരുതെന്നാണ് ആ വിധി.
Keywords: DGP Jacob Thomas takes charge as director of vigilance and anti-corruption bureau, Pattoor flat case, Thiruvananthapuram, Report, Controversy, Water, Complaint, Case, Controversy, Chief Minister, Oommen Chandy, Kerala.

നേരത്തെ സസ്‌പെന്‍ഷനിലായ രണ്ട് നഗരകാര്യ വകുപ്പ് ഉദ്യോഗസ്ഥരെയും ജയേഷ് സോണോജി, ടിഎസ് അശോക് എന്നിവരെയും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയും കുറ്റകരമായ വീഴ്ചകള്‍ വരുത്തിയ കൂടുതല്‍ ഉദ്യോഗസ്ഥരെ തുടരന്വേഷണത്തിനിടയിലോ ലോകായുക്ത തീരുമാനിക്കുന്ന മുറയ്‌ക്കോ പ്രതികളാക്കുകയും വേണമെന്ന് വിജിലന്‍സ് സംഘം ശുപാര്‍ശ ചെയ്യുന്നു.
പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിനെ കുറിച്ച് വിഎസ് നിയമസഭയില്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അത് പൂര്‍ണ്ണമായി നിഷേധിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം നയിക്കുന്ന സര്‍ക്കാരിന് കീഴിലുള്ള വിജിലന്‍സ് സംഘമാണ് 30.98 സെന്റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ കെട്ടിട നിര്‍മ്മാതാക്കളും റിയല്‍ എസ്റ്റേറ്റുകാരും കയ്യേറിയതായി കണ്ടെത്തിയത്.
ഒരു ഘട്ടത്തില്‍ ഫ് ളാറ്റ് നിര്‍മ്മാണം ഹൈക്കോടതി നിര്‍ത്തിവെയ്പ്പിച്ചിരുന്നു. ഫ് ളാറ്റ് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയില്‍ നിന്നുതന്നെ അതിന് സ്‌റ്റേ വാങ്ങി. പക്ഷേ കോടതി അന്ന് ഒരു കാര്യം കൂടി നിര്‍ദ്ദേശിച്ചിരുന്നു. ലോകായുക്തയ്ക്ക് തുടര്‍ നടപടികളും സാഹചര്യങ്ങളും നിരീക്ഷിച്ച് ഉചിതമായത് ചെയ്യാം. കയ്യേറ്റത്തിന്റെ വിശദാംശങ്ങളും നിയമവിരുദ്ധ ഇടപെടലുകളും വരച്ചുകാട്ടുന്ന ബ്ലൂപ്രിന്റ് പോലെയാണ് വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ലോകായുക്തയ്ക്ക് കിട്ടിയിരിക്കുന്നത്.
എന്നിട്ടും രാപകലില്ലാതെ ഫ് ളാറ്റ് നിര്‍മ്മാണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പ്രധാനപ്പെട്ട പല രേഖകളും രജിസ്റ്ററുകളും നഷ്ടപ്പെട്ടതായി അന്വേഷണത്തിനിടെ മനസിലായതായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദ ഫയല്‍ ഉദാഹരണം. അത് എംഡി തന്നെയാണ് മാറ്റിയതെന്ന് വ്യക്തമാക്കുന്ന പരാതികള്‍ അതോറിറ്റിക്കുള്ളിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നു തന്നെ സര്‍ക്കാരിന് ലഭിച്ചിരുന്നു.
അതിന്റെ പകര്‍പ്പും വിജിലന്‍സ് റിപ്പോര്‍ട്ടിനൊപ്പമുണ്ട്. ഇക്കാര്യങ്ങള്‍ ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കണമെന്ന് ശുപാര്‍ശയുണ്ട്. ക്രിമിനല്‍ ഗൂഢാലോചന അടക്കം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 14 ഓളം വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ.
സത്യം കണ്ടെത്താന്‍ സഹായമാകാവുന്ന രേഖകളാണ് നഷ്ടപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിരിക്കുന്നത്. കാര്‍ബണ്‍ ഡേറ്റിംഗ് ടെക്‌നിക്, എഫ്എസ് എല്‍ എക്‌സ്‌പോര്‍ട്ട് സ്‌ക്രൂട്ടിനി തുടങ്ങിയ ശാസ്ത്രീയ അന്വേഷണ രീതികള്‍ സ്വീകരിക്കേണ്ടത് സത്യങ്ങള്‍ വെളിപ്പെടാന്‍ അത്യാവശ്യമാണെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നു.
അന്വേഷണത്തിനിടെ വെളിപ്പെട്ടതും ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തേണ്ടതുമായ
ഗൗരവതരമായ മറ്റു കുറ്റകൃത്യങ്ങളേക്കുറിച്ച് ശാസ്ത്രീയ രീതികളുടെ സഹായത്തോടെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നാണ് മറ്റൊരു ശുപാര്‍ശ. സര്‍ക്കാര്‍ ഭൂമി കയ്യേറിയ കുറ്റത്തിന് ജയേഷ് സോണോജിക്കും ടിഎസ് അശോകനുമെതിരെ കേരള ലാന്‍ഡ് കണ്‍സര്‍വേറ്ററി ആക്ട് പ്രകാരം കേസെടുക്കണമെന്ന് റവന്യൂ വകുപ്പിന്റെ ചുമതലയുള്ള അഡീഷണന്‍ ചീഫ് സെക്രട്ടറിയായിരിക്കെ നിവേദിത പി ഹരന്‍ നല്‍കിയ നിര്‍ദ്ദേശം ഇനിയും നടപ്പായിട്ടില്ലെന്ന് ഓര്‍മ്മിപ്പിച്ചിരുന്നു.

Also Read:
തൃക്കരിപ്പൂര്‍ സ്വദേശിയായ പതിമൂന്നുകാരനെ പരവനടുക്കം ജുവനൈല്‍ഹോമില്‍ നിന്നും കാണാതായി
Keywords: DGP Jacob Thomas takes charge as director of vigilance and anti-corruption bureau, Pattoor flat case, Thiruvananthapuram, Report, Controversy, Water, Complaint, Case, Controversy, Chief Minister, Oommen Chandy, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.