Day Off | 'ആളില്ലെന്ന കാരണത്താല്‍ അവധി നിഷേധിക്കരുത്'; സംസ്ഥാനത്തെ പൊലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസമുള്ള ഡേ ഓഫ് നിഷേധിക്കരുതെന്ന് ഡിജിപിയുടെ നിര്‍ദേശം
May 4, 2024, 15:10 IST
തിരുവനന്തപുരം: (KVARTHA) ജോലി ചെയ്ത് മടുത്തിരിക്കുന്ന സംസ്ഥാനത്തെ പൊലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസമുള്ള ഡേ ഓഫ് നിഷേധിക്കരുതെന്ന നിര്‍ദേശവുമായി ഡിജിപി. പൊലീസ് സ്റ്റേഷനുകളില്‍ ആളില്ലെന്ന കാരണത്താല്‍ പലയിടത്തും ആഴ്ചയിലുള്ള ഒരു ദിവസത്തെ ഓഫ് നിഷേധിക്കുന്നുണ്ടെന്നും ഡിജിപി ഡോ. ശെയ്ക്ക് ദര്‍വേശ് സാഹിബ് പറഞ്ഞു.
ഓഫ് നിഷേധിക്കുന്നത് പൊലീസുകാരുടെ മാനസിക ഉന്മേഷത്തെയും ജോലിയെയും ബാധിക്കുന്നുണ്ട്. അത്യാവശ്യമുണ്ടെങ്കില്‍ മാത്രമെ ഓഫ് ഡേയില്‍ ആ ഉദ്യോഗസ്ഥനെ തിരികെ ജോലിക്ക് വിളിക്കാന്‍ പാടുള്ളുവെന്നും ഡിജിപി നിര്‍ദേശം നല്‍കി.
യൂണിഫോം ഉപേക്ഷിക്കുന്നവരുടെ എണ്ണം കേരള പൊലീസില്‍ വര്‍ഷം പ്രതി കൂടുകയാണ്. സര്‍വീസ് കാലാവധി പൂര്‍ത്തിയാക്കാതെ സ്വയം വിരമിക്കുന്നതിന് അപേക്ഷ നല്‍കുന്നവരുടെ എണ്ണം 2019 മുതല്‍ വര്‍ധിച്ചുവരുന്നതായി ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വിവിധ കാരണങ്ങളാലാണ് പൊലീസ് കുപ്പായം ഉപേക്ഷിക്കുന്നത്.

ജോലി ഭാരം, അവധി ലഭിക്കാതിരിക്കല്‍, കൃത്യമായ വിശ്രമം കിട്ടാതെ വരുന്നത്, പല കോണുകളില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദം, കുടുംബ പ്രശ്നം, അരോഗ്യസംബന്ധമായ കാര്യങ്ങള്‍, മേലുദ്യോഗസ്ഥരുമായുള്ള പ്രശ്നങ്ങള്‍ തുടങ്ങി പല കാരണങ്ങളാണ് ജോലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്.
2019 ല്‍ 14 പേരായിരുന്നു വിആര്‍എസ് എടുത്തതെങ്കില്‍, 2020ല്‍ 15 ആയി. 2021 ല്‍ 27 പേരും 2022 ല്‍ 32 പേരും സ്വയം വിരമിച്ചു. 2023 സെപ്തംബര്‍ 30 വരെ 60 പേരും ആണ് വി ആര്‍ എസ് എടുത്ത് സര്‍വീസില്‍ നിന്നും വിരമിച്ചത്. 2023 വര്‍ഷത്തില്‍ സെപ്തംബര്‍ 30 വരെ സംസ്ഥാനത്തൊട്ടാകെ 81 പേര്‍ വിആര്‍എസിന് അപേക്ഷിക്കുകയും 60 പേര്‍ക്ക് വിആര്‍എസ് ലഭിക്കുകയും ചെയ്തു. നിലവിലെ കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നാണ് ആഭ്യന്തരവകുപ്പിന്റെ റിപോര്‍ടില്‍ പറയുന്നത്.
Keywords: News, Kerala, Thiruvananthapuram-News, DGP, Kerala News, Kerala Police, State, Police, Job, Duty, Work Hours, DGP Dr Shaik Darvesh Saheb, Directs, Week, Policemen, DGP Dr Shaik Darvesh Saheb directs not to deny 'day off' during the week for policemen.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.