Kottiyoor Mahotsavam | കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് ഭക്തിസാന്ദ്രമായ പര്യവസാനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇരിട്ടി: (www.kvartha.com) ഈ വര്‍ഷത്തെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പരിസമാപ്തിയായി. കലശമണ്ഡപത്തില്‍ പൂജിച്ചുവെച്ച കളഭകുംഭങ്ങള്‍ വാദ്യഘോഷങ്ങളോടെ മുഖമണ്ഡപത്തിലേക്ക് എഴുന്നെളളിച്ച് പ്രധാന തന്ത്രിമാരുടെ കാര്‍മികത്വത്തില്‍ സ്വയംഭൂവില്‍ അഭിഷേകം നടത്തി.

തൃക്കലശാട്ടവും അനുബന്ധപൂജകളും കഴിഞ്ഞ് ബുധനാഴ്ച ഉച്ചയോടെ തന്ത്രിമാരുടെയും ഉപതന്ത്രിമാരുടെയും കുടുംബങ്ങളില്‍ നിന്ന് സന്നിഹിതരായവര്‍ മുഴുവന്‍ പൂര്‍ണപുഷ്പാഞ്ജലി ചെയ്ത് ആടിയ കളഭം പ്രസാദമായി നല്‍കി.

Kottiyoor Mahotsavam | കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് ഭക്തിസാന്ദ്രമായ പര്യവസാനം

തൃക്കലശാട്ടത്തിന്റെ പര്യവസാന മൂഹര്‍ത്തത്തില്‍ മുതിരേരി ക്ഷേത്രത്തിലെ വാള്‍ തിരിച്ചെഴുന്നെളളിച്ചു. പിന്നീട് കോഴിക്കോട്ടിരി നമ്പൂതിരിപ്പാട് ഇക്കരെ കൊട്ടിയൂര്‍ അമ്പലത്തിനടുത്തുള്ള പാമ്പറപ്പാന്‍ തോടുവരെ യാത്രാബലി നടത്തി. ഇതോടൊപ്പം ഭണ്ഡാരവും ചാപ്പാരം വാളുകളും തിരിച്ചെഴുന്നെളളിച്ചു.

പടിഞ്ഞീറ്റ, പലോന്നം എന്നിവര്‍ ദേവി, ദേവ വിഗ്രഹങ്ങള്‍ ഇക്കരെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെളളിച്ചതോടെ ഈ വര്‍ഷത്തെ വൈശാഖ മഹോത്സവത്തിന് സമാപനമായി.

Keywords:  Devotional end to Kottiyoor Vysakha Mahotsavam, Kannur, News, Devotional End,  Kottiyoor Vysakha Mahotsavam, Religion, Priest, Temple, Prasadam, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia