Inauguration | തലശേരി റെയില്‍വെ സ്റ്റേഷന്‍ വികസനം: വികസന വേദി ഉപവാസസമരം ജൂണ്‍ 3ന് കെ മുരളീധരന്‍ ഉദ് ഘാടനം ചെയ്യും
May 31, 2023, 22:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) തലശേരി റെയില്‍വേ സ്റ്റേഷനിലെ ലൂപ് -ലൈന്‍ മാറ്റുന്നതിനും, സ്റ്റേഷന്റെ സമഗ്ര വികസനത്തിനും വേണ്ടി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തലശേരി വികസന വേദിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ മൂന്നിന് ഏകദിന ഉപവാസം നടത്തുമെന്ന് സംഘാടകര്‍ തലശേരിയില്‍ പ്രസ് ഫോറത്തില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ഉപവാസം കെ മുരളിധരന്‍ എംപി ഉദ്ലാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സന്‍ കെഎം ജമുന റാണി അധ്യക്ഷയാവും. കാലത്ത് 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ നടക്കുന്ന ഉപവാസത്തില്‍ തലശേരിയിലെ വിവിധ രാഷ്ട്രീയ, സന്നദ്ധ, സാമൂഹിക വ്യാപാര മേഖലയിലെ നിരവധി പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. 1901 ല്‍ സ്ഥാപിതമായ തലശേരി റെയില്‍വേ സ്റ്റേഷന്‍ തീര്‍ത്തും അവഗണനയിലാണ്.
പാലക്കാട് ഡിവിഷനിലെ ആദ്യകാല ആറ് എ ക്ലാസ് സ്റ്റേഷനില്‍ ഒന്നായ തലശേരി സ്റ്റേഷന് എ ക്ലാസ് സ്റ്റേഷന് വേണ്ട പ്രാധാന്യം ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിദിനം ഏഴര ലക്ഷം രൂപയാണ് ഇവിടുത്തെ വരുമാനം. 20 ട്രെയിനുകളില്‍ 12 എണ്ണം മാത്രമാണ് ഇവിടെ നിര്‍ത്തുന്നുള്ളൂ. ലൂപ് ലൈന്‍ മാറ്റിയാല്‍ ഇതിന് പരിഹാരം ആകും. എന്നാല്‍ ഉദ്യോഗസ്ഥരും അധികൃതരും ഉറപ്പ് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല.

.വന്ദേ ഭാരത്, അന്ത്യോദയ തുടങ്ങിയ ട്രെയിനുകള്‍ എ ക്ലാസ് സ്റ്റേഷനുകളില്‍ നിര്‍ത്തുന്നുണ്ടെങ്കിലും ഇവിടെ നിര്‍ത്തുന്നില്ലെന്നും വികസനവേദി ഭാരവാഹികള്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കെവി ഗോകുല്‍ദാസ്, സജീവ് മാണിയത്ത്, ഇ എം അശറഫ്, പ്രൊഫ. എപി സുബൈര്‍, സിപി അശറഫ്, വിബി ഇസ്ഹാഖ് , പി സമീര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Development of Thalassery Railway Station: K Muraleedharan will inaugurate venue on June 3, Kannur, News, Politics, Inauguration, K Muraleedharan, Fasting, Railway Station, Press Meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.