പി.കെ. ജയലക്ഷ്മിക്ക് ദേവസ്വം ഉദ്യോഗസ്ഥന്റെ ശകാരം: കോണ്‍ഗ്രസിന് മൗനം
Mar 5, 2018, 12:10 IST
ADVERTISEMENT
ഗുരുവായൂര്‍: (www.kvartha.com 05.03.2018) മുന്‍ മന്ത്രിയായ കോണ്‍ഗ്രസ് നേതാവ് പി.കെ ജയലക്ഷ്മി ദേവസ്വം ഉദ്യോഗസ്ഥന്റെ ശകാരം കേട്ട് ദര്‍ശനം നടത്താതെ മടങ്ങിയ സംഭവത്തില്‍ കോണ്‍ഗ്രസിന് മൗനം. മുന്‍ വനിത മന്ത്രിയും നഗരസഭയിലെ വനിത കൗണ്‍സിലറും ശകാരവര്‍ഷം കേട്ട് മനംനൊന്ത് ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയ സംഭവത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. ദേവസ്വത്തിലെ കോണ്‍ഗ്രസ് അനുകൂല യൂണിയനിലെ നേതാവില്‍നിന്ന് തന്നെയാണ് കോണ്‍ഗ്രസുകാരായ വനിതകള്‍ക്ക് തിക്താനുഭവം ഉണ്ടായത്. ദേവസ്വം എംപ്ലോയീസ് യൂണിയന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പി.ടി. അജയ്‌മോഹന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് വിശദീകരണം ആരാഞ്ഞിരുന്നു.
തന്റെ ഭാഗത്തുനിന്ന് മോശം പ്രവൃത്തി ഉണ്ടായിട്ടില്ലെന്നായിരുന്നു വിശദീകരണം. കൗണ്‍സിലര്‍ ഉള്‍പ്പെട്ട സംഭവമെന്ന നിലയില്‍ നഗരസഭ പ്രതിപക്ഷ നേതാവ് ആന്‍േറാ തോമസ് പ്രതിഷേധം രേഖപ്പെടുത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ പല നേതാക്കളും ഗുരുവായൂരിലെത്തി ഉത്സവക്കഞ്ഞി കുടിച്ച് മടങ്ങിയെങ്കിലും സ്വന്തം വനിത നേതാവ് ദര്‍ശനം നടത്താതെ മടങ്ങേണ്ടി വന്ന അവസ്ഥയെ കുറിച്ച് പ്രതികരണമൊന്നും ഉണ്ടായില്ല. ഉദ്യോഗസ്ഥന്റെ പ്രവൃത്തിക്കെതിരെ കൗണ്‍സിലര്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കുഞ്ഞിന് ചോറൂണ് നല്‍കാന്‍ എത്തിയപ്പോഴാണ് മുന്‍മന്ത്രി പി കെ ജയലക്ഷ്മിക്ക് അവഹേളനം ഏല്‍ക്കേണ്ടി വന്നത്. ചോറൂണിന് ശേഷം ക്ഷേത്ര ദര്‍ശനത്തിനായി പ്രത്യേക സൗകര്യം ലഭിക്കാന്‍ അസിസ്റ്റന്റ് മാനേജരുടെ അടുത്തെത്തിയപ്പോഴാണ് കാര്യം പോലും അന്വേഷിക്കാതെ മുന്‍ മന്ത്രിയേയും നഗരസഭാ വനിതാ കൗണ്‍സിലറേയും ഉദ്യോഗസ്ഥന്‍ ഇറക്കിവിട്ടത്. ഇതേത്തുടര്‍ന്നു പി കെ ജയലക്ഷ്മി ദര്‍ശനം നടത്താതെ മടങ്ങുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Guruvayoor, Kerala, News, Congress, Devaswom staff blames P K Jayalakshmi, Congress in silence.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.