Pesticides | ഇടുക്കിയില്‍ മദ്യം കഴിച്ചതിന് പിന്നാലെ യുവാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവം; കീടനാശിനി കലര്‍ന്നതായി കണ്ടെത്തല്‍; സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
Jan 9, 2023, 13:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com) അടിമാലിയില്‍ മദ്യം കഴിച്ചതിന് പിന്നാലെ യുവാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ കീടനാശിനിയുടെ അംശം മദ്യത്തില്‍ കലര്‍ന്നിരുന്നതായി കണ്ടെത്തല്‍. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. മദ്യത്തില്‍ കീടനാശിനി കലര്‍ത്തിയതോ കീടനാശിനി എടുത്ത പാത്രത്തില്‍ മദ്യം ഒഴിച്ച് കുടിച്ചതോ ആകാമെന്ന സംശത്തിലാണ് പൊലീസ്.
മദ്യം കഴിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ അടിമാലി സ്വദേശികളായ അനില്‍ കുമാര്‍, കുഞ്ഞുമോന്‍, മനോജ് എന്നിവര്‍ അടിമാലി താലൂക് ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് മൂന്ന് പേരെയും കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
വഴിയില്‍ കിടന്ന് നിന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്നാണ് യുവാക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ആശുപത്രിയില്‍ കഴിയുന്ന മൂന്ന് പേരുടെയും സുഹൃത്തായ സുധീഷിനാണ് മദ്യം ലഭിച്ചത്. സുധീഷ് മദ്യപിച്ചിരുന്നില്ലെന്നാണ് വിവരം. സുധീഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
Keywords: News,Kerala,State,Idukki,Top-Headlines,Liquor,hospital,Treatment, Youth,Police, Detection of pesticides in alcohol found Idukki
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

