Troll | 'ഞായറാഴ്ചയും സ്‌പെഷല്‍ ക്ലാസ് ആഗ്രഹിച്ച പഠിപ്പിസ്റ്റ് കലക്ടര്‍', തുടര്‍ചയായി മഴ പെയ്തിട്ടും അവധി പ്രഖ്യാപിച്ചില്ല; എന്‍ എസ് കെ ഉമേഷിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത് ട്രോളോട് ട്രോള്‍ 
 

 
Despite continuous rains, no holiday was declared; Troll after troll against NSK Umesh on social media, Ernakulam, News, Troll, Social media, Collector,  NSK Umesh, Students, Social Media, Kerala News
Despite continuous rains, no holiday was declared; Troll after troll against NSK Umesh on social media, Ernakulam, News, Troll, Social media, Collector,  NSK Umesh, Students, Social Media, Kerala News

Photo Credit: Facebook / Collector, Ernakulam

 
ലീവ് നല്‍കുന്നെങ്കില്‍ രാവിലെ ആറ് മണിക്ക് മുമ്പ് പ്രഖ്യാപിക്കണം എന്നിങ്ങനെയുള്ള മാതാപിതാക്കളുടെ ആശങ്കകളും പങ്ക് വയ്ക്കുന്നുണ്ട്

കൊച്ചി: (KVARTHA) പെരുമഴയത്തും (Heavy Rain) അവധി (Holiday)  പ്രഖ്യാപിക്കാതെ കുട്ടികളെ (Students) സ്‌കൂളിലേക്ക് (School) പറഞ്ഞുവിട്ടതിനെതിരെ എറണാകുളം കലക്ടര്‍ എന്‍ എസ് കെ ഉമേഷിനെതിരെ (Ernakulam Collector NSK Umesh) സമൂഹ മാധ്യമങ്ങളില്‍ (Social Media) ഉയരുന്നത് ട്രോളോട് ട്രോള്‍. (Troll) തുടര്‍ചയായി മഴ പെയ്തിട്ടും സ്‌കൂളുകള്‍  ഉള്‍പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (Education Institutions) അവധി പ്രഖ്യാപിച്ചില്ല എന്നതാണ് കലക്ടര്‍ എന്‍ എസ് കെ ഉമേഷിനെതിരെ ചുമത്തപ്പെട്ട 'കുറ്റം'.


'കലക്ടറോട് ആ ജനലൊന്ന് തുറന്നു നോക്കാന്‍ പറ വാപ്പീ', 'ഞായറാഴ്ചയും സ്‌കൂളില്‍ സ്‌പെഷല്‍ ക്ലാസ് ഉണ്ടാവാന്‍ ആഗ്രഹിച്ച 90'ലെ ഒരു പഠിപ്പിസ്റ്റ് ആയിരുന്നു നമ്മുടെ എറണാകുളം കലക്ടര്‍', 'വിശാലമനസ്‌കനായ നമ്മുടെ കലക്ടര്‍ സാര്‍ നാളെ അവധി തരും', എന്നു തുടങ്ങി നൂറുകണക്കിനു ട്രോളുകളാണ് എറണാകുളം ജില്ലാ കലക്ടറുടെ ഫേസ്ബുക് പേജില്‍ നിറയുന്നത്.  പരിഭവം പറച്ചിലും അപേക്ഷയും കുറ്റപ്പെടുത്തലും ആശങ്കയും എല്ലാം ഉണ്ട് ഇതില്‍. 


'തെക്ക് കോട്ടയത്തിന് അവധി, വടക്ക് തൃശൂര്‍ക്ക് അവധി, പടിഞ്ഞാറ് ആലപ്പുഴയ്ക്ക് അവധി, കിഴക്ക് ഇടുക്കിക്ക് അവധി, എന്നിട്ടും ഇടയ്ക്ക് കിടക്കുന്ന എറണാകുളത്തിന് മാത്രം അവധിയില്ല അല്ലേ സാറേ' എന്ന് തുടങ്ങുന്ന ട്രോളുകളും സമൂഹമാധ്യമത്തില്‍ ശക്തമാണ്. ഉറക്കത്തില്‍ നിന്നുണര്‍ന്ന് പുതപ്പു നോക്കി ജനലിലൂടെ പുറത്തേക്ക് നോക്കി അവധി പ്രഖ്യാപിക്കുന്ന കോട്ടയം ജില്ലാ കലക്ടറുടെ ട്രോള്‍ വീഡിയോയും സമൂഹമാധ്യമത്തില്‍ തരംഗമാണ്.


എറണാകുളം ജില്ലയില്‍ ബുധനാഴ്ച മഞ്ഞ ജാഗ്രതയാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ രാത്രി മുഴുവന്‍ പെയ്ത മഴയ്ക്കുശേഷം പകല്‍ മുഴുവനും എറണാകുളം ജില്ലയില്‍ മഴ തുടരുകയാണ്. 

തിങ്കളാഴ്ച ജില്ലയില്‍ ഓറന്‍ജ് ജാഗ്രതയായിട്ടും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച മുഹറം അവധി കൂടി കിട്ടിയതോടെ മഴയുടെ പേരില്‍ ബുധനാഴ്ചയും സ്‌കൂളില്‍ പോകേണ്ടി വരില്ല എന്ന പ്രതീക്ഷയിലായിരുന്നു കുട്ടികള്‍. ആ പ്രതീക്ഷയാണ് കലക്ടര്‍ 'തകര്‍ത്തത്'.


'എറണാകുളം ജില്ലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന മഴയും മക്കളുടെ സുരക്ഷയും കണക്കിലെടുത്ത് ബഹുമാനപ്പെട്ട കലക്ടര്‍ സാറിന്റെ അവധിക്ക് കാത്തു നില്‍ക്കാതെ എന്റെ രണ്ടു മക്കള്‍ക്കും ഞാന്‍ അവധി നല്‍കിയിരിക്കുന്നു' എന്ന് പ്രഖ്യാപിച്ചവരും സമൂഹമാധ്യമത്തിലുണ്ട്. 

'ഉള്ളതാ കേട്ടോ, കൊച്ചുങ്ങള്‍ക്ക് അവധി കൊടുക്കണം', 'ശരിക്കും നല്ല മഴയാണ്, താങ്കള്‍ ഇതൊന്നും കാണുന്നില്ലേ', 'അവധി പ്രഖ്യാപിക്കുന്നുണ്ടെങ്കില്‍ രാവിലെ ആറ് മണിക്കു മുമ്പ് പ്രഖ്യാപിക്കണം കേട്ടോ' എന്നിങ്ങനെയുള്ള മാതാപിതാക്കളുടെ ആശങ്കകള്‍ കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങള്‍.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia