വി.എസ് ഇടയുമ്പോള്‍ വി.ബി ചെറിയാനെ തിരിച്ചെടുക്കാന്‍ സി.പി.എം നീക്കം തുടങ്ങി
Jul 21, 2012, 11:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി : സി.പി.എമ്മില്‍ നിന്ന് പുറത്തായ സി.ഐ.ടി.യു മുന്‍ അഖിലേന്ത്യാ സെക്രട്ടറി വി.ബി ചെറിയാനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം ആസൂത്രിത നീക്കം തുടങ്ങി. ഇതിന്റെ ആദ്യ പടിയായി പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ വി.ബി ചെറിയാന്റെ ചിത്രമടക്കമുള്ള അടക്കമുള്ള ശാസ്ത്രസംബന്ധിയായ ദൈവകണം എന്ന തുടര്‍ലേഖനത്തിന്റെ ആദ്യ ഭാഗം ദേശാഭിമാനി എഡിറ്റോറിയല്‍ പേജില്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ച് പാര്‍ട്ടിക്കകത്തും പുറത്തുമുള്ളവരെ ദേശാഭിമാനി സ്്തബ്ധരാക്കിയത്.
ദേശാഭിമാനിയുടെയും സി.പി.എമ്മിന്റെയും ഈ പുതിയ നീക്കം ദേശാഭിമാനിയില്‍ നിന്ന പുറത്താക്കപ്പെട്ട മുന്‍ റസിഡന്റ് എഡിറ്ററും സംസ്ഥാന സമിതിയംഗവുമായിരുന്ന പ്രമുഖ കോളമിസ്റ്റ് അപ്പുക്കുട്ടന് വള്ളിക്കു ന്നിനെയടക്കം ഞെട്ടിച്ചു. അപ്പുക്കുട്ടനെയും ചെറിയാനെയും ഒരേകുറ്റം ചുമത്തിയാണ് പാര്‍ട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്താക്കിയത്. പാര്‍ട്ടിയില്‍ ഒരു പതിറ്റാണ്ടിന് മുമ്പ് ഉടലെടുത്ത സി.പി.എം-സി.ഐ.ടി.യു പോരിന്റെ പശ്ചാത്തലത്തിലാണ് മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ കൂടിയായ വി.ബി ചെറിയാന് പുറത്തായത്. സി.പി.എമ്മിനുള്ളില്‍ മറ്റൊരു സമാന്തര അധികാരകേന്ദ്രം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്നതായിരുന്നു ഇവര്‍ക്കെതിരായ കുറ്റം. ചെറിയാനെ പുറത്താക്കുന്നതില്‍ വി.എസിന്റെ പങ്ക് അനിഷേധ്യവുമാണ്.
ദൈവകണം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഭൗതികശാസ്ത്ര പുരോഗതിയെ വിലയിരുത്തി മാര്‍ക്സിസത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദത്തിന്റെ പ്രസക്തി വര്‍ധിച്ചെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ചെറിയാന്റെ ദൈവകണം എന്ന ലേഖനം. വി.എസിനെതിരായ അച്ചടക്ക നടപടി ശനിയാഴ്ചയും ഞായറാഴ്ചയും ന്യൂഡല്‍ഹിയിലെ എ.കെ.ജി ഭവനില്‍ ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തില്‍ പാര്‍ട്ടി മുഖപത്രം വി.ബി ചെറിയാന്റെ ലേഖനം പ്രസിദ്ധീകരിച്ചതിന് ഏറെ പ്രാധാന്യമുള്ളതായി രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഇതിനകം വിലയിരുത്തിക്കഴിഞ്ഞു. സി.പി.എമ്മിലായിരുന്നപ്പോള്‍ കൊച്ചി വ്യവസായ മേഖലയിലെ പ്രമുഖ ട്രേഡ് യൂണിയനുകളുടെ തലവനായിരുന്നു വി.ബി ചെറിയാന്.
അതേ സമയം വി.എസ് പ്രശ്നം സി.പി.എമ്മില്‍ ആളിക്കത്തുമ്പോള്‍ കെ.ആര് ഗൗരിയമ്മയെയും എ.വി രാഘവനെയും പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കാന്‍ നേതൃത്വത്തിന്റെ അറിവോടെ മധ്യസ്ഥശ്രമം തുടങ്ങിയിട്ടുണ്ട്. സി.എം.പി സി.പി.എമ്മിലേക്ക് തിരിച്ചു പോകുന്നതിനെ ശക്തമായി എതിര്‍ക്കുന്നത് ആ പാര്‍ട്ടിയുടെ വര്‍ക്കിംഗ് സെക്രട്ടറിയായ സി.പി ജോണാണ്.

Keywords: Kochi, Kerala, V.S Achuthanandan, CPM, Deshabhimani
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.