Suspended | വനിത ജീവനക്കാരെ മാനസികമായും ജോലി പരമായും പീഡിപ്പിച്ചെന്ന പരാതി: ഡെപ്യൂടി റെയ്ന്‍ജ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

 


ഇടുക്കി: (KVARTHA) വനിത ജീവനക്കാരെ മാനസികമായും ജോലി പരമായും പീഡിപ്പിച്ചെന്ന പരാതിയില്‍ ഡെപ്യൂടി റെയ്ന്‍ജ് ഓഫീസര്‍ കെ സി വിനോദിനെ സസ്പെന്‍ഡ് ചെയ്തു. നഗരംപാറ വനം വകുപ്പ് റെയ്ന്‍ജിലെ രണ്ട് വനിത ജീവനക്കാരുടെ പരാതിക്കു പിന്നാലെയാണ് നടപടി. അപമര്യാദയായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും കാണിച്ചുകൊണ്ടാണ് ഇരുവരും പൊലീസിന് പരാതി നല്‍കിയത്.

ഡെപ്യൂടി റെയ്ന്‍ജ് ഓഫീസര്‍ വിനോദ് കെ സി മാനസികമായി പീഡിപ്പിക്കുന്നുവെന്നും അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്നതുള്‍പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇടുക്കി നഗരംപാറ റെയ്ന്‍ജ് ഓഫീസിലെ രണ്ട് വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ പരാതി നല്‍കിയത്. അശ്ലീല സംഭാഷണം എതിര്‍ത്തതോടെ ജോലിപരമായി ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ ഇന്റേണല്‍ കംപ്ലയിന്റ് കമിറ്റിയും കോട്ടയം ഡി എഫ് ഓയും പ്രാഥമിക അന്വേഷണം നടത്തി.

Suspended | വനിത ജീവനക്കാരെ മാനസികമായും ജോലി പരമായും പീഡിപ്പിച്ചെന്ന പരാതി: ഡെപ്യൂടി റെയ്ന്‍ജ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു


ഇതിനൊപ്പം പാല്‍ക്കുളംമേട് ഭാഗത്ത് വനഭൂമിയിലൂടെ റോഡ് നിര്‍മിച്ചത് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് കോട്ടയം ഡി എഫ് ഒ റിപോര്‍ട് നല്‍കിയിരുന്നു. രണ്ടു വിഷയങ്ങള്‍ കൂടി പരിഗണിച്ചാണ് വനംവകുപ്പ് അഡീഷനല്‍ പ്രിന്‍സിപല്‍ സി സി എഫ് ഡോ. പി പുകഴേന്തി സസ്പെന്‍ഡ് ചെയ്തത്.

Keywords: Deputy Range Officer suspended on complaint of women employees, Idukki, News, Suspended, Complaint, Women Employees, Message, Forest Officer, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia