KAAPA Accused | കാപ കേസില്‍ പ്രതിയായ നാടുകടത്തിയ യുവാവ് വീട്ടിലെത്തി; പൊലീസ് റെയ്ഡിനിടെ കുയ്യാലി പുഴയില്‍ ചാടിയ യുവാവിനെ ഫയര്‍ ഫോഴ്സ് സഹായത്തോടെ പിടികൂടി
Oct 31, 2023, 21:36 IST
ADVERTISEMENT
തലശേരി: (KVARTHA) കാപ കേസിലെ പ്രതിയായി നാടുകടത്തിയ യുവാവ് വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരമനുസരിച്ചു തലശേരി ടൗണ്‍ പൊലീസ് പിടികൂടുന്നതിനായി എത്തിയപ്പോള്‍ തലശേരിലെ കുയ്യാലിപ്പുഴയില്‍ ചാടി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പഴയ ലോടസ് ടാകീസിന് സമീപം താമസിക്കുന്ന നടമ്മല്‍ ഹൗസില്‍ സി ജിതിനാണ് പൊലീസിനെ കണ്ടപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെടുന്നതിനിടെ കുയ്യാലി പുഴയില്‍ ചാടിയത്.
പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ തലശേരി ഫയര്‍ഫോഴ്സ് അംഗങ്ങള്‍ ഇയാളെ പുഴയില്‍ നിന്ന് പുറത്തെടുത്ത് പൊലീസിന് കൈമാറി. നിരവധി കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ജിതിനെതിരെ കാപ ചുമത്തിയത്. ഇയാള്‍ക്കെതിരെ തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ സംഘം ചേര്‍ന്ന് തടഞ്ഞു വെച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചതിനും, സ്ഫോടക വസ്തു കൈവശം വെച്ചതിനും, ദേഹോപദ്രവം ഏല്‍പ്പിച്ച് കവര്‍ച നടത്തിയതിനും മൂന്ന് കേസുകള്‍ നിലവിലുണ്ട്.
കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണറുടെ റിപോര്‍ട് പ്രകാരം കണ്ണൂര്‍ റെയ്ന്‍ജ് ഡി ഐ ജി തോംസണ്‍ ജോസന്റെ ഉത്തരവു പ്രകാരം ഇയാളെ പൊലീസ് കാപ ചുമത്തി നാടുകടത്തിയിരുന്നു. എന്നാല്‍ ഇയാള്‍ തലശേരിയില്‍ തിരിച്ചെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതു പ്രകാരമാണ് പൊലീസ് വീട്ടില്‍ റെയ്ഡ് നടത്തിയത്. പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെടുന്നതിനാണ് ഇയാള്‍ കുയ്യാലിപുഴയില്‍ ചാടിയത്. പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.

Keywords: Deported youth accused in KAAPA case has arrived home, Kannur, News, KAAPA, Deported, Jailed, Police, Arrest, Court, Remanded, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.