Complaint | 'കാപ പ്രതിയില്‍നിന്ന് വിലപിടിപ്പുള്ള പേന അടിച്ചുമാറ്റി'; തൃത്താല സിഐക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ
Aug 17, 2023, 11:52 IST
പാലക്കാട്: (www.kvartha.com) പ്രതിയില്‍നിന്ന് വിലപിടിപ്പുള്ള പേന പൊലീസ് കൈക്കലാക്കിയെന്ന് പരാതി. തൃത്താല സിഐയ്‌ക്കെതിരെയാണ് ആക്ഷേപം. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി റിപോര്‍ട് നല്‍കി.
തൃത്താല എസ് എച് ഒ വിജയകുമാരനെതിരെയാണ് വകുപ്പുതല നടപടിക്ക് ശിപാര്‍ശ നല്‍കിയത്. നടപടി ആവശ്യപ്പെട്ട് നോര്‍ത് സോണ്‍ ഐജിക്ക് എസ് പി കത്ത് നല്‍കി. കഴിഞ്ഞ ജൂണില്‍ കാപാ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയില്‍ നിന്ന് എസ് എച് ഒ 60,000 രൂപയുടെ പേന കൈകലാക്കിയെന്നാണ് പരാതി.
പ്രതിയെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അന്വേഷണത്തിന്റെ ഭാഗമായി വാങ്ങിയ പേന ഉദ്യോഗസ്ഥന്‍ ജിഡിയില്‍ എന്‍ട്രി ചെയ്യുകയോ, തിരിച്ചുനല്‍കുകയോ ചെയ്തില്ലെന്നും പരാതിയില്‍ പറയുന്നു. വിഷയത്തില്‍ പ്രതിയായ ഫൈസല്‍ നല്‍കിയ പരാതിയിലാണ് നടപടി.
Keywords: News, Kerala, Kerala-News, Malappuram-News, Police-News, Departmental Action, Thrithala, CI, Steal, Costly Pen, KAPPA, Accused, Departmental action against Thrithala CI for stealing costly pen from KAPPA accused.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.