Inquiry | ഹയര്‍ സെകന്‍ഡറി മോഡല്‍ പരീക്ഷയുടെ ചോദ്യപേപര്‍ ചോര്‍ന്ന സംഭവം: അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്
Feb 21, 2024, 18:29 IST
തിരുവനന്തപുരം: (KVARTHA) ഹയര്‍ സെകന്‍ഡറി മോഡല്‍ പരീക്ഷയുടെ ചോദ്യപേപര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. വകുപ്പുതല അന്വേഷണം നടത്താനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയത്.
സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡി ജി പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഹയര്‍സെകന്‍ഡറി ഡയറക്ടറേറ്റില്‍ നിന്നാണ് ചോദ്യപേപറുകള്‍ തയാറാക്കുന്നതും, പരീക്ഷയ്ക്ക് മുന്നോടിയായി സ്‌കൂളുകളില്‍ എത്തിക്കുന്നതും. ഹയര്‍ സെകന്‍ഡറി ഡയറക്ടറേറ്റ് ജീവനക്കാര്‍ ചോദ്യപേപര്‍ അടങ്ങിയ പാകറ്റ് പ്രിന്‍സിപല്‍മാരെയാണ് ഏല്‍പ്പിക്കുക.
ഒരാഴ്ച മുന്‍പാണ് സീല്‍ ചെയ്ത കവറില്‍ ചോദ്യപേപറുകള്‍ സ്‌കൂളിലേക്ക് എത്തിച്ചത്. ഇവ സ്‌കൂള്‍ ലോകറുകളിലാണ് സൂക്ഷിക്കുക. ഇതിനിടയില്‍ ചോദ്യപേപറുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി ചോര്‍ന്നത് ഗുരുതരമായ വീഴ്ചയാണ്. സംഭവത്തെ വളരെ ഗൗരവമായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിലെ വടകരയില്‍ കഴിഞ്ഞദിവസം നടന്ന ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപര്‍ ആണ് ചോര്‍ന്നത്. പരീക്ഷ എഴുതുന്നതിന് മുന്‍പുതന്നെ വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപര്‍ ലഭിക്കുകയായിരുന്നു. സ്‌കൂളിലെ ഒന്നിലധികം കുട്ടികള്‍ക്ക് വാട്‌സ് ആപ് അകൗണ്ട് വഴിയാണ് ചോദ്യപേപര്‍ ലഭിച്ചത്.
രാവിലെ 9:30ന് നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപറുകള്‍ രാവിലെ ഏഴു മണി മുതല്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അച്ചടിച്ച ചോദ്യപേപറിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ നിലയിലാണ് ഉള്ളത്. ഈ ചിത്രങ്ങളാണ് വാട്‌സ് ആപ് വഴി പ്രചരിച്ചത്.
Keywords: Department of Public Education announced inquiry into the question paper leak of Higher Secondary Model Examination, Thiruvananthapuram, News, Question Paper Leaked, Probe, Education, Minister, Social Media, Students, Complaint, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.