MVD Warning | 'കണ്ണീരണിയാതിരിക്കട്ടെ, കുഞ്ഞുങ്ങളുമൊത്തുള്ള യാത്രകള്‍'; സണ്‍ റൂഫ് വാഹനങ്ങളില്‍ കുട്ടികളെ സീറ്റില്‍ കയറ്റി നിര്‍ത്തിക്കൊണ്ട് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി മോടോർ വാഹന വകുപ്പ്

തിരുവനന്തപുരം: (www.kvartha.com) സണ്‍ റൂഫ് വാഹനങ്ങളില്‍ കുട്ടികളെ സീറ്റില്‍ കയറ്റി നിര്‍ത്തിക്കൊണ്ട് വാഹനമോടിക്കുന്നത് ഇന്ന് പതിവ് കാഴ്ചയായി മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ കുട്ടികൾക്ക് സന്തോഷവും കാണുന്നവർക്ക് കൗതുകവും എന്നതിലുപരി ഇത് വലിയൊരു അപകടത്തിലേക്ക് നയിക്കും എന്നത് പലരും ചിന്തിക്കാറില്ല. ഇപ്പോൾ ഇത്തരം യാത്രകൾക്കെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന മോടോർ വാഹന വകുപ്പ്.
         
MVD Warning | 'കണ്ണീരണിയാതിരിക്കട്ടെ, കുഞ്ഞുങ്ങളുമൊത്തുള്ള യാത്രകള്‍'; സണ്‍ റൂഫ് വാഹനങ്ങളില്‍ കുട്ടികളെ സീറ്റില്‍ കയറ്റി നിര്‍ത്തിക്കൊണ്ട് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി മോടോർ വാഹന വകുപ്പ്

വാഹനം ആടി ഉലയുമ്പോഴോ പെട്ടെന്ന് ബ്രേക് ഇടുകയോ ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടികള്‍ തെറിച്ച് പോകുകയും ഗുരുതരമായ പരിക്കോ മരണമോ സംഭവിക്കാന്‍ ഉള്ള സാധ്യത വളരെ കൂടുതലാണെന്നും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിട്ട പോസ്റ്റിൽ എംവിഡി അറിയിച്ചു. തെറിച്ചു പോയില്ലെങ്കില്‍ കൂടി ബ്രേകിംഗ് സമയത്ത് കുട്ടികളുടെ കഴുത്തോ നെഞ്ചോ അതിശക്തിയായി റൂഫ് എഡ്ജില്‍ ഇടിക്കുകയും ഗുരുതരമായ പരിക്ക് സംഭവിക്കുന്നതിന് ഇടയാക്കുമെന്നും അവർ ഓർമിപ്പിക്കുന്നു.

'മോടോർ വാഹന നിയമം 194 (B) പ്രകാരം 14 വയസിന് മുകളില്‍ പ്രായമുള്ളവര്‍ സീറ്റ് ബെല്‍റ്റും 14 വയസിന് താഴെയാണ് പ്രായം എങ്കില്‍ സീറ്റ് ബെല്‍റ്റോ ചൈല്‍ഡ് റീസ്‌ട്രെയിന്റ് സിസ്റ്റമോ ഒരു കാറില്‍ സഞ്ചരിക്കുന്ന സമയത്ത് നിര്‍ബന്ധമായും ധരിക്കേണ്ടതാണ്', എംവിഡി വ്യക്തമാക്കി.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

MVD Warning | 'കണ്ണീരണിയാതിരിക്കട്ടെ, കുഞ്ഞുങ്ങളുമൊത്തുള്ള യാത്രകള്‍'; സണ്‍ റൂഫ് വാഹനങ്ങളില്‍ കുട്ടികളെ സീറ്റില്‍ കയറ്റി നിര്‍ത്തിക്കൊണ്ട് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി മോടോർ വാഹന വകുപ്പ്

Keywords:  Department of Motor Vehicles warns to carrying children on the sun roof, Thiruvananthapuram, Kerala, News, Top-Headlines, Latest-News, Motorvechicle, Children, MVD, Facebook post.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia