വൈറലാകാൻ ബൈകിൽ മരണപ്പാച്ചിൽ നടത്തുന്നവരെ പിടികൂടാൻ മോടോർ വാഹനവകുപ്പ്; ഓപെറേഷൻ റാഷിൽ മൂന്ന് ദിവസത്തിനിടെ കുടുങ്ങിയത് 265 പേർ

 


ആലപ്പുഴ: (www.kvartha.com 10.08.2021) സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി ബൈകിൽ മരണപ്പാച്ചിൽ നടത്തുന്നവരെ കണ്ടെത്താൻ മോടോർ വാഹനവകുപ്പ് വലവിരിച്ചു. ഓപെറേഷൻ റാഷ് എന്ന പേരിൽ മൂന്ന് ദിവസമായി നടത്തുന്ന അന്വേഷണത്തിൽ ആലപ്പുഴ ജില്ലയിൽ മാത്രം കുടുങ്ങിയത് 265 പേർ. പ്രാദേശികമായി കൂട്ടായ്മകൾ രുപീകരിച്ചാണ് ഇവർ മത്സരയോട്ടം നടത്തിയത്. ഇത്തരക്കാരെ കുറിച്ച് പരാതികൾ അറിയിക്കാൻ മോടോർ വാഹനവകുപ്പ് നേരത്തെ വാട്സ്ആപ് ഗ്രൂപ്‌ തുടങ്ങിയിരുന്നു.

  
വൈറലാകാൻ ബൈകിൽ മരണപ്പാച്ചിൽ നടത്തുന്നവരെ പിടികൂടാൻ മോടോർ വാഹനവകുപ്പ്; ഓപെറേഷൻ റാഷിൽ മൂന്ന് ദിവസത്തിനിടെ കുടുങ്ങിയത് 265 പേർ



പിടികൂടിയ 25 വയസുള്ള യുവാവിനോട് 'എന്തിനാണ് ഈ മരണപ്പാച്ചിലെന്ന്' ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ലൈക് കിട്ടാൻ വേണ്ടിയാണെന്നായിരുന്നു മറുപടി പറഞ്ഞത്. സംഭവത്തിൽ പൊലീസ് പിഴയടിപ്പിച്ചു. തുടർന്നും ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന് താകീതും നൽകി.

ചങ്ങനാശേരിയിലെ ബൈകപടത്തിൽ മൂന്ന് യുവാക്കൾ മരിച്ചതിനെ തുടർന്നാണ് മോടോർ വാഹനവകുപ്പ് ഓപെറേഷൻ റാഷ് എന്ന പേരിൽ അന്വേഷണം ആരംഭിച്ചത്. സമൂഹമാധ്യമങ്ങൾ നിരീക്ഷിച്ചത് കൊണ്ടാണ് കൂടുതൽ നിയമലംഘകരെ കുടുക്കാൻ സാധിച്ചതെന്നും നമ്പർ പ്ലേറ്റ് മാറ്റിയാണ് ഇവരുടെ യാത്രയെന്നും അധികൃതർ പറഞ്ഞു.

Keywords:  Alappuzha, Kerala, News, Motorvechicle, Department, Social Media, Investigates, Bike, Overspeed, Driving, Fine, Whatsapp, Driving Licence, Top-Headlines, Department of Motor Vehicles catch 265 people during three days of Operation Rash.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia