MVD Quiz | റോഡില്‍ മുന്‍ഗണന നല്‍കുന്നത് ആര്‍ക്ക്? പൊതുജനങ്ങള്‍ക്കായി മത്സരം സംഘടിപ്പിച്ച് മോടോര്‍ വാഹന വകുപ്പ്

 


ADVERTISEMENT

കൊച്ചി: (KVARTHA) പൊതുജനങ്ങള്‍ക്കായി മത്സരം സംഘടിപ്പിച്ച് മോടോര്‍ വാഹന വകുപ്പ് (Motor Vehicle Department). ഫേസ് ബുകിലൂടെയാണ് എം വി ഡി ചോദ്യവുമായി രംഗത്തെത്തിയത്. റോഡില്‍ മുന്‍ഗണന നല്‍കുന്നത് ആര്‍ക്ക് എന്ന ചോദ്യമാണ് ഉന്നയിച്ചിരിക്കുന്നത്.

2017- ല്‍ നിലവിലുണ്ടായിരുന്ന റോഡ് ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് പുതിയ മോടോര്‍ വെഹികിള്‍ ഡ്രൈവിംഗ് റെഗുലേഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അതില്‍ റോഡില്‍ മുന്‍ഗണന അര്‍ഹിക്കുന്ന വാഹനങ്ങളുടെ കാര്യത്തിലും വ്യക്തത വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് നാല് തരത്തിലുള്ള വാഹനങ്ങള്‍ക്കാണ് റോഡില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. അത് ഏതാണെന്നാണ് ഇപ്പോള്‍ എം വി ഡി പൊതുജനങ്ങളോട് ആരാഞ്ഞിരിക്കുന്നത്. ശരി ഉത്തരം അടുത്തദിവസം അറിയിക്കും എന്നും പറഞ്ഞിട്ടുണ്ട്.

Aster_MIMS
MVD Quiz | റോഡില്‍ മുന്‍ഗണന നല്‍കുന്നത് ആര്‍ക്ക്? പൊതുജനങ്ങള്‍ക്കായി മത്സരം സംഘടിപ്പിച്ച് മോടോര്‍ വാഹന വകുപ്പ്


പോസ്റ്റിന്റെ പൂര്‍ണരൂപം:

ആര്‍ക്കാണ് മുന്‍ഗണന?
2017- ല്‍ നിലവിലുണ്ടായിരുന്ന റോഡ് ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് പുതിയ മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് റെഗുലേഷന്‍ വിജ്ഞാപനം ചെയ്തപ്പോള്‍ റോഡില്‍ മുന്‍ഗണന അര്‍ഹിക്കുന്ന വാഹനങ്ങളുടെ കാര്യത്തിലും വ്യക്തത വരുത്തിയിട്ടുണ്ട്.
അതിന്‍ പ്രകാരം നാല് തരത്തിലുള്ള വാഹനങ്ങള്‍ക്ക് റോഡില്‍ മുന്‍ഗണനയുണ്ട്.
അവ ഏതെല്ലാം എന്നും .....
പ്രസ്തുത വാഹനങ്ങളില്‍ ആര്‍ക്കാണ് കൂടുതല്‍ മുന്‍ഗണന എന്നും അറിയാമെങ്കില്‍ കമന്റ് ചെയ്യുമല്ലോ ?
ശരി ഉത്തരം നാളെ .......
#DrivingRegulations
#roadsafetymonth2024
#RoadSafetyQuiz
#RoadSafetyMonth


 

Keywords:  Department of Motor Vehicles by organizing competition for public, Kochi, News, MVD, Competition, FB Post, Priority, Vehicles, Road, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia