SWISS-TOWER 24/07/2023

നോട്ട് അസാധുവാക്കലിനെ അനുകൂലിച്ച മോഹന്‍ ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.സ്വരാജ്; സിനിമയ്ക്കു പുറത്ത് കോമാളി വേഷങ്ങള്‍ ആരും ഇഷ്ടപ്പെടില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 24.11.2016) കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ അനുകൂലിച്ച് ബ്ലോഗെഴുതിയ ചലച്ചിത്ര താരം മോഹന്‍ ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എം.സ്വരാജ് എംഎല്‍എ.

വിഡ്ഢിത്തം പറയാനും കോമാളിയാവാനും ക്യാമറയ്ക്കു മുന്നില്‍ മാത്രമേ മോഹന്‍ലാലിന് അവകാശമുള്ളൂ, സിനിമയ്ക്കു പുറത്ത് ഇത്തരം കോമാളി വേഷങ്ങള്‍ ആരും ഇഷ്ടപ്പെട്ടുവെന്ന് വരില്ലെന്നും സ്വരാജ് കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്കിലൂടെയാണ് സ്വരാജ് മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ചത്.

മോഹന്‍ലാല്‍ എന്ന വ്യക്തിക്ക് എന്തു നിലപാടും സ്വീകരിക്കാനും ഏതു പാര്‍ട്ടിയിലും അംഗത്വമെടുക്കാനുമുള്ള അവകാശമുണ്ടെങ്കിലും എല്ലാവരാലും ആദരിക്കപ്പെടുന്ന വ്യക്തി എന്ന നിലയില്‍ ഒരു വിഷയത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ വളരെയധികം സൂക്ഷ്മതയും ജാഗ്രതയും പാലിക്കേണ്ടതുണ്ടെന്നും സ്വരാജ് ചൂണ്ടിക്കാട്ടി. ബ്ലോഗ് എഴുതാനിരിക്കുമ്പോള്‍ വിഷയത്തെക്കുറിച്ച് പ്രാഥമികമായെങ്കിലും മനസിലാക്കാനും പഠിക്കാനും അദ്ദേഹം തയാറാവേണ്ടതായിരുന്നുവെന്നും സ്വരാജ് പറയുന്നു.

രാജസ്ഥാനിലെ ഏതോ മരുഭൂമിയില്‍ നിന്ന് നോട്ടു നിരോധന വാര്‍ത്ത കേട്ടയുടന്‍ ചാടിയെഴുന്നേറ്റ് പ്രധാനമന്ത്രിക്ക് സല്യൂട്ടടിക്കുന്ന മഹാനടന്‍ മരുഭൂമിയില്‍ നിന്ന് ദയവായി പുറത്തു കടന്ന് ഇന്ത്യയിലെ ജനപഥങ്ങളിലേക്ക് ഒന്നു കണ്ണോടിക്കണം. സമകാലിക ഇന്ത്യയുടെ നേര്‍ചിത്രം അപ്പോള്‍ കാണാന്‍ കഴിയും.

സ്വന്തം ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടായിട്ടും മകളുടെ ചികിത്സക്കായി അത് പിന്‍വലിക്കാന്‍ കഴിയാതെ മനംനൊന്ത് ജീവനൊടുക്കിയ മന്‍മഥന്‍ പിള്ളയുടെ ചേതനയറ്റ ശരീരവും, മന്‍മഥന്‍ പിള്ളയെ പോലെ ഇന്ത്യയില്‍ ജനിച്ചു എന്ന കാരണത്താല്‍ മരിക്കേണ്ടി വന്ന എഴുപതിലധികം (ഇന്നുവരെയുള്ള കണക്ക് പ്രകാരം) പാവപ്പെട്ട മനുഷ്യരുടെ കുഴിമാടങ്ങളും കാണുമ്പോള്‍ ആര്‍ക്കെങ്കിലും പ്രധാനമന്ത്രിയെ സല്യൂട്ട് ചെയ്യണമെന്ന് തോന്നുമോ? പൗരന്‍മാരുടെ ശവകുടീരങ്ങള്‍ക്ക് മേല്‍ പണിതുയര്‍ത്തുന്ന ഏതു രാഷ്ട്രത്തെ കുറിച്ചാണ് നിങ്ങള്‍ അഭിമാനം കൊള്ളുന്നതെന്നും സ്വരാജ് മോഹന്‍ ലാലിനോട് ചോദിക്കുന്നു.

പരിഷ്‌കാരത്തിന് ശേഷം പാര്‍ലമെന്റിനെ അഭിമുഖീകരിക്കാനുള്ള ധൈര്യവും ജനാധിപത്യ മര്യാദയും കാണിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മോഹന്‍ലാല്‍ സല്യൂട്ട് ചെയ്യുമോ? കേരള മുഖ്യമന്ത്രി ഉള്‍പ്പെടുന്ന സര്‍വ്വകക്ഷി സംഘത്തെ കാണാനുള്ള സാമാന്യ മര്യാദപോലും പ്രകടിപ്പിക്കാത്ത പ്രധാനമന്ത്രിയെ ലാല്‍ സല്യൂട്ട് ചെയ്യുമോ? ഇത്തരം ഏകാധിപതികള്‍ക്കും അവരുടെ അരാജക ഭരണത്തിനും പിന്നീട് എന്തു സംഭവിച്ചുവെന്നുകൂടി ഇന്ന് സല്യൂട്ടടിക്കുന്നവര്‍ ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് പറഞ്ഞാണ് സ്വരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നോട്ട് അസാധുവാക്കലിനെ അനുകൂലിച്ച മോഹന്‍ ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.സ്വരാജ്; സിനിമയ്ക്കു പുറത്ത് കോമാളി വേഷങ്ങള്‍ ആരും ഇഷ്ടപ്പെടില്ല

Also Read:
യുവാവിനും സഹോദരിക്കും നേരെ സദാചാര ഗുണ്ടാ ആക്രമണം: പ്രതികള്‍ അറസ്റ്റില്‍

Keywords:  Demonetisation Scraping of notes mohanlal Mohanlal Blog M Swaraj, Kochi, Blogger, Criticism, Facebook, Study, Prime Minister, Narendra Modi, Rajastan, Chief Minister, Pinarayi vijayan, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia