'സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന സമീപനം കേരളത്തിലെ ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കും'
Nov 15, 2016, 13:18 IST
ADVERTISEMENT
കാസര്‍കോട്: (www.kvartha.com 15/11/2016) കേരളത്തില്‍ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന സമീപനമാണ് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാറും അനുദിനം സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്ന് പി കരുണാകരന്‍ എം പി കുറ്റപ്പെടുത്തി. സഹകരണ പ്രസ്ഥാനം കേരളത്തില്‍ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമാണ്. കേന്ദ്ര ഗവണ്‍മെന്റ് 500, 1000 രൂപയുടെ നോട്ട് പിന്‍വലിച്ചപ്പോള്‍ ഡിസംബര്‍ 30 വരെ ബാങ്കുകള്‍ക്ക് ഇത് സ്വീകരിക്കാന്‍ അവകാശമുണ്ടായിരുന്നു.
എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഉത്തരവോടെ മറ്റ് ബാങ്കുകള്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യം സഹകരണ ബാങ്കുകള്‍ക്ക് പൂര്‍ണമായും നിഷേധിച്ചിരിക്കുകയാണ്. ഇതോടെ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് നീങ്ങും. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഒരേ പോലെ സഹകരണ പ്രസ്ഥാനത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
മുന്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന ആനുകൂല്യം പോലും ഇപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്. അതോടൊപ്പമാണ് കറന്‍സി പിന്‍വലിച്ച ശേഷമുള്ള പ്രതികാരമായ നടപടി. ഈ സമീപനം തിരുത്തണമെന്ന് പ്രധാന മന്ത്രിയോടും ധനകാര്യ മന്ത്രിയോടും അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നിവേദനങ്ങള്‍ നല്‍കി. തീര്‍ത്തും പക്ഷപാതപരമായ ഈ സമീപനം കേരളത്തിലെ ജനങ്ങള്‍ക്ക് അങ്ങേയറ്റം പ്രയാസമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഉത്തരവോടെ മറ്റ് ബാങ്കുകള്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യം സഹകരണ ബാങ്കുകള്‍ക്ക് പൂര്‍ണമായും നിഷേധിച്ചിരിക്കുകയാണ്. ഇതോടെ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് നീങ്ങും. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഒരേ പോലെ സഹകരണ പ്രസ്ഥാനത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
Keywords: Kasaragod, Kerala, Demonetisation, Demonetisation: P. Karunakaran MP statement, Kerala, Note, Co operative bank

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.