Booked | ബക്കളത്ത് ഡെല്‍ഹി സ്വദേശിയുടെ കുടുംബത്തെ ആക്രമിച്ചെന്ന സംഭവത്തില്‍ 7 പേര്‍ക്കെതിരെ കേസെടുത്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പ് ബക്കളം മടയിച്ചാല്‍ കോളനിക്ക് സമീപം താമസിക്കുന്ന ഡെല്‍ഹി സ്വദേശികളായ കുടുംബത്തിന്റെ വീട് ആക്രമിച്ചെന്ന സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ഡെല്‍ഹി സ്വദേശി സുധീര്‍ സിങിന്റെ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. 
Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കഴിഞ്ഞ മെയ് 27ന് രാത്രി പതിനൊന്നുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏഴംഗസംഘം വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയും ജനാലകളും ഗ്ലാസും അടിച്ചുതകര്‍ത്ത് പ്രധാന വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ വീട്ടുകാര്‍ ബഹളം വെച്ചതോടെ സംഘം പിന്‍മാറി. 

Booked | ബക്കളത്ത് ഡെല്‍ഹി സ്വദേശിയുടെ കുടുംബത്തെ ആക്രമിച്ചെന്ന സംഭവത്തില്‍ 7 പേര്‍ക്കെതിരെ കേസെടുത്തു


സ്വകാര്യ കംപനിയില്‍ മെഷീന്‍ ഓപറേറ്ററായ ഡെല്‍ഹി സ്വദേശി സുധീര്‍ സിങ്, പിതാവ്, ഭാര്യ, രണ്ടു മക്കള്‍ എന്നിവര്‍ക്കൊപ്പം കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇവിടെ താമസിച്ചുവരികയാണ്. അക്രമത്തില്‍ വീടിന്റെ ജനല്‍ചില്ലുകളും മറ്റും തകര്‍ത്തതില്‍ കാല്‍ ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സുധീര്‍ സിങ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Keywords: Delhi family attacked in Bakkalam; Police Booked against 7, Kannur, News, Family, Attack, Complaint, Police, Crime, Criminal Case, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia