ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശക പദവി സ്ഥാനം വി എസിന്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 27.05.2016) മുതിര്‍ന്ന സി പി എം നേതാവ് വി.എസ്. അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടെ ഇടതുമന്ത്രിസഭയുടെ ഉപദേശക സ്ഥാനം.

അതോടൊപ്പം എല്‍.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും അച്യുതാനന്ദന് നല്‍കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വിഎസിനെ തിരിച്ചെടുക്കാനും ധാരണയായി.

ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശക പദവി സ്ഥാനം വി എസിന്കഴിഞ്ഞ ദിവസം എല്‍ ഡി എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വി എസ് തനിക്ക് ലഭിക്കുന്ന പുതിയ പദവികള്‍ വിശദീകരിക്കുന്ന കുറിപ്പ് വായിക്കുന്ന വാര്‍ത്ത ഫോട്ടോ ഉള്‍പ്പെടെ മാധ്യമങ്ങളില്‍ വന്നിരുന്നു. ഈ കുറിപ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

Keywords:  Thiruvananthapuram, Cabinet, Secretariat, LDF, Media, V.S Achuthanandan, Photo, CPM, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia