SWISS-TOWER 24/07/2023

Threatened | മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയാല്‍ മേല്‍കോടതിയില്‍ മറുപടി പറയേണ്ടി വരുമെന്ന് അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി

 


ADVERTISEMENT

പാലക്കാട്: (www.kvartha.com) അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി. കേസില്‍ 12 പ്രതികള്‍ക്കും ഹൈകോടതി നല്‍കിയ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ പ്രത്യേക ഖണ്ഡികയായി ആണ് ജഡ്ജി പരാമര്‍ശം നടത്തിയിരിക്കുന്നത്.
Aster mims 04/11/2022

Threatened | മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയാല്‍ മേല്‍കോടതിയില്‍ മറുപടി പറയേണ്ടി വരുമെന്ന് അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി

കേസിലെ 3,6,8,10,12 എന്നീ പ്രതികളുടെ അഭിഭാഷകന്‍ പറഞ്ഞ കാര്യങ്ങളാണ് വിചാരണ കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിച്ചത്. ഇത്തരം കാര്യങ്ങളില്‍ ഇനി നേരായ തീരുമാനമുണ്ടായില്ലെങ്കില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം വരുമെന്നും അഭിഭാഷകന്‍ മുന്നറിയിപ്പ് നല്‍കിയതായി ഉത്തരവില്‍ പറയുന്നു. അതേസമയം കേസിന്റെ വിചാരണ വേളയിലാണോ അതോ മറ്റെവിടെയെങ്കിലും വച്ചാണോ പ്രതിഭാഗം അഭിഭാഷകന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് കോടതി ഉത്തരവില്‍ പറയുന്നില്ല.

ഹൈകോടതി നല്‍കിയ ജാമ്യം റദ്ദാക്കിയതിന് ജഡ്ജി മേല്‍കോടതിയില്‍ മറുപടി പറയേണ്ടി വരുമെന്നും ജഡ്ജിയുടെ ഫോടോ ചേര്‍ത്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാമര്‍ശം.

മണ്ണാര്‍ക്കാട് പട്ടിക ജാതി, പട്ടിക വര്‍ഗ പ്രത്യേക കോടതി ജഡ്ജി കെ എം രതീഷ് കുമാര്‍ 12 പ്രതികളുടെയും ജാമ്യം ശനിയാഴ്ച റദ്ദാക്കിയിരുന്നു. കേസ് അട്ടിമറിക്കുന്നതിന് പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയിലായിരുന്നു കോടതിയുടെ നടപടി. ഹൈകോടതി ജാമ്യം അനുവദിച്ച 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അടുത്തിടെ കേസിലെ 13 സാക്ഷികള്‍ കൂറുമാറിയിരുന്നു.

Keywords: Defender Lawyer threatened Judge in Attappadi Madhu Case, Palakkad, News, Murder case, Court, Judge, Threatened, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia