Legal Move | നിയമ വഴിയില്‍ കണ്ണൂരിലെത്തിച്ച് അന്‍വറിനെ പൂട്ടാന്‍ ശ്രമം; പി ശശി രണ്ട് കോടതികളില്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു

 
Defamation Case Filed Against Nilambur MLA PV Anvar by CPM's Political Secretary

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● തലശ്ശേരി, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികളിലാണ് ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്. 
● അന്‍വറിനെ തലശേരിയിലെയും കണ്ണൂരിലെയും കോടതിക്ക് മുന്നില്‍ എത്തിക്കുമെന്നും പി ശശി.
● തനിക്കെതിരായ ആക്ഷേപങ്ങള്‍ കഴമ്പില്ലാത്തത്. 
● അന്‍വര്‍ നോക്കുന്നത് രാഷ്ട്രീയമായി അധഃപതിച്ച് കഴിഞ്ഞതിനാല്‍ വ്യക്തിപരമായി ആക്ഷേപം പറഞ്ഞ് നിലനില്‍ക്കാന്‍ കഴിയുമോ എന്ന്.

ഭാമനാവത്ത്‌

കണ്ണൂര്‍: (KVARTHA) സിപിഎമ്മിന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറെ കണ്ണൂര്‍ ജില്ലയിലെ രണ്ട് കോടതികളില്‍ കയറ്റി നിര്‍വീര്യമാക്കാന്‍ സിപിഎം നീക്കം ആരംഭിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ക്രിമിനല്‍ അപകീര്‍ത്തി ഹര്‍ജി നല്‍കി. തലശ്ശേരി, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികളിലാണ് ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്. അന്‍വറിനെ തലശേരിയിലെയും കണ്ണൂരിലെയും കോടതിക്ക് മുന്നില്‍ എത്തിക്കുമെന്നും പി ശശി പറഞ്ഞു.

Aster mims 04/11/2022

തനിക്കെതിരായ ആക്ഷേപങ്ങള്‍ കഴമ്പില്ലാത്തതാണ്. രാഷ്ട്രീയമായി അധഃപതിച്ച് കഴിഞ്ഞതിനാല്‍ വ്യക്തിപരമായി ആക്ഷേപം പറഞ്ഞ് നിലനില്‍ക്കാന്‍ കഴിയുമോ എന്നാണ് അന്‍വര്‍ നോക്കുന്നത്. അന്‍വറിന് പിന്നില്‍ ഒരുപാട് അധോലോക സംഘങ്ങളുണ്ടെന്നും പി ശശി പറഞ്ഞു.

താന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. തനിക്കെതിരായ ആരോപണം പിണറായി വിജയനെ ലക്ഷ്യമിട്ടുള്ളതാണ്. മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും, മുഖ്യമന്ത്രിയുടെ കുടുംബത്തിനെയും ആക്രമിക്കുക വഴി അന്‍വര്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റി നിലനിന്നു പോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പി ശശി പറഞ്ഞു. 

അന്‍വറിന്റെ രാഷ്ട്രീയം എന്നോ മരിച്ചു കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയം ചോര്‍ന്ന അന്‍വര്‍ ഇപ്പോള്‍ ഇടതുപക്ഷത്തില്ല. അദ്ദേഹം കോണ്‍ഗ്രസോ, ലീഗോ, ബിജെപിയോ ആണോയെന്ന് ഇനിയെങ്കിലും വ്യക്തമാക്കണമെന്നും പി ശശി ആവശ്യപ്പെട്ടു. 

നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന് സ്വപ്നാ സുരേഷിനെതിരെ തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ഇതിന് സമാനമായാണ് അന്‍വറിനെതിരെയുള്ള നിയമ നടപടി. പാര്‍ട്ടി ശക്തി കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന അന്‍വറിനെ പൂട്ടാനാണ് സിപിഎം ലക്ഷ്യമിടുന്നത്.

#PVAnvar #DefamationCase #KeralaPolitics #CPM #KannurCourt #LegalNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia