Swapna Suresh | എം വി ഗോവിന്ദനെതിരെയുള്ള അപകീര്‍ത്തി കേസ്; കനത്ത സുരക്ഷയില്‍ സ്വപ്നാ സുരേഷ് കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി
Dec 27, 2023, 17:42 IST
കണ്ണൂര്‍: (KVARTHA) കനത്ത സുരക്ഷയൊരുക്കി ഗ്രീന്‍ ചാനല്‍ സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗം കണ്ണൂരില്‍ ചോദ്യം ചെയ്തു. കണ്ണൂര്‍ എ സി പി ടി കെ രത്‌നകുമാര്‍, പയ്യന്നൂര്‍ ഡിവൈ എസ് പി കെ ഇ പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സ്വപ്നാ സുരേഷിനെ ബുധനാഴ്ച (27.12.2023) രാവിലെ പതിനൊന്നരയോടെ ചോദ്യം ചെയ്യല്‍ തുടങ്ങിയത്.
ചോദ്യം ചെയ്യലിന് ഹാജരാവാനായി ഡിസംബര്‍ 26 ന് വൈകുന്നേരം സ്വപ്ന സുരേഷ് കണ്ണൂരിലെത്തിയിരുന്നു. സി പി എം തളിപ്പറമ്പ് ഏരിയാ സെക്രടറി കെ സന്തോഷ് കുമാര്‍ നല്‍കിയ അപകീര്‍ത്തികേസില്‍ തെളിവെടുപ്പിനായാണ് സ്വപ്നാ സുരേഷ് കണ്ണൂരിലെത്തിയത്.
സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദനെതിരെ തന്റെ ഫേസ്ബുക് ലൈവിലൂടെയാണ് സ്വപ്നാ നുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന ആരോപണങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ബങ്കളം സ്വദേശിയായ ബിജേഷ് പിള്ളയും മറ്റൊരാളും എം വി ഗോവിന്ദനുവേണ്ടി മൂന്ന് കോടി രൂപ വാഗ്ധാനം ചെയ്തുവെന്നായിരുന്നു തന്റെ ഫേസ്ബുക് ലൈവിലൂടെ സ്വപ്നയുടെ ആരോപണം. ഇതിനെ നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ സ്വപ്ന സുരേഷ് ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് ചൂണ്ടികാട്ടിയാണ് സി പി എം തളിപ്പറമ്പ് ഏരിയാ സെക്രടറി പരാതി നല്‍കിയത്.
വന്‍ പൊലീസ് സുരക്ഷയോടെയാണ് സ്വപ്നയുടെ ചോദ്യം ചെയ്യല്‍ തുടങ്ങിയത്. നേരത്തെ ഈ കേസില്‍ രണ്ടാം പ്രതി ബിജേഷ് പിള്ളയെയും പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ താന്‍ ബെംഗ്‌ളൂറിലെ ഹോടെലില്‍വെച്ച് സ്വപ്ന സുരേഷിനെ കണ്ടിട്ടില്ലെന്നാണ് ബിജേഷ് പിള്ള മൊഴി നല്‍കിയത്.
സ്വപ്നയ്‌ക്കെതിരെ എം വി ഗോവിന്ദന്‍ തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മാനനഷ്ട കേസില്‍ ജനുവരി നാലിന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. സി പി എം കേന്ദ്രമായ തളിപ്പറമ്പില്‍ കേസിന് ഹാജരാക്കുന്നതില്‍ തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് സ്വപ്‌ന ഹര്‍ജി നല്‍കിയെങ്കിലും കോടതി പരിഗണിച്ചിട്ടില്ല.
Keywords: News, Kerala, Kerala-News, Kannur, Kannur-News, Defamation Case, MV Govindan, Swapna Suresh, Appeared, Questioning, Kannur Crime Branch Office, Kannur News, Defamation case against MV Govindan; Swapna Suresh appeared for questioning at the Kannur Crime Branch office.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.