ഒറ്റപ്പാലം കൊലവിളിയില്‍ കുമ്മനം പ്രതികരിച്ചത് മറ്റു നേതാക്കള്‍ കുറ്റപ്പെടുത്തിയപ്പോള്‍; ഒരു വിഭാഗം ഇപ്പോഴും അക്രമികള്‍ക്കൊപ്പം

 


തിരുവനന്തപുരം: (www.kvartha.com 16.06.2016) ഒറ്റപ്പാലത്ത് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ അപലപിക്കാനും അവര്‍ക്കെതിരെ മാതൃകാപരമായ നടപടി ആവശ്യപ്പെടാനും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തയ്യാറായത് പാര്‍ട്ടിക്കുള്ളിലെ ശക്തമായ സമ്മര്‍ദം മൂലം.

മുമ്പ് ഏഷ്യാനെറ്റ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ കുപ്രചരണവും ഫോണിലും മറ്റും രൂക്ഷമായ ചീത്തവിളികളും ഉണ്ടായപ്പോഴത്തെപ്പോലെ തന്നെ നിശ്ശബ്ദത പാലിക്കുകയായിരുന്നു കുമ്മനം.

ഒറ്റപ്പാലം അക്രമത്തിനെതിരെ ആദ്യ ദിവസം വ്യാപക പ്രതിഷേധ പ്രതികരണങ്ങള്‍ ഉണ്ടായെങ്കിലും കുമ്മനം പ്രതികരിച്ചിരുന്നില്ല. മാത്രമല്ല ബിജെപിയുടെ മറ്റു നേതാക്കളെ പ്രതികരിക്കുന്നതില്‍ നിന്നു വിലക്കുകയും ചെയ്തുവെന്നാണു വിവരം.

എന്നാല്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പി എസ് ശ്രീധരന്‍ പിള്ള, പി കെ കൃഷ്ണദാസ്, സി കെ പത്മനാഭന്‍, വി മുരളീധരന്‍ തുടങ്ങിയവര്‍ കുമ്മനത്തെ ഫോണില്‍ വിളിച്ച് ഈ നിലപാട് തിരുത്തണം എന്ന് ആവശ്യപ്പെട്ടു.

മാധ്യമങ്ങളെ പ്രീണിപ്പിക്കാന്‍ വേണ്ടി പാര്‍ട്ടിയുടെയും സംഘത്തിന്റെയും പ്രവര്‍ത്തകരെ കുറ്റപ്പെടുത്താന്‍ തയ്യാറല്ല എന്നായിരുന്നു കുമ്മനത്തിന്റെ നിലപാട്. പിന്നീടും നേതാക്കള്‍ ഇടപെടുകയും കേന്ദ്ര നേതൃത്വത്തില്‍ നിന്നു വരെ ഇടപെടല്‍ ഉണ്ടാകുമെന്ന സ്ഥിതി വരികയും ചെയ്തതോടെയാണ് കുമ്മനം അയഞ്ഞത്.

ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും കൊലവിളി നടത്തുകയും ചെയ്തവരെ മാധ്യമപ്രവര്‍ത്തകര്‍ അങ്ങോട്ടു പ്രകോപിപ്പിക്കുകയാണ് ചെയ്തതെന്നാണ് ഒരു വിഭാഗം ബിജെപി നേതാക്കളുടെ നിലപാട്. കുമ്മനവും അതേ നിലപാടു സ്വീകരിച്ചതോടെയാണ് അക്രമത്തെ ബിജെപി ന്യായീകരിക്കുന്നു എന്ന സ്ഥിതിയുണ്ടായത്.

കേരളത്തില്‍ പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ
മാധ്യമപ്രവര്‍ത്തകരുമായി അനാവശ്യ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നാണ് വി മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാട് എന്ന് അറിയുന്നു.

 അത് പരസ്യമായി ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ബോധ്യപ്പെടുന്ന വിധം പറയണമെന്നും കുമ്മനം വിരുദ്ധ പക്ഷം ആവശ്യപ്പെടുന്നു. എന്നിട്ടും മയത്തിലൊരു പ്രസ്താവന നടത്തിയ കുമ്മനം മുഖം രക്ഷിക്കാനാണ് ശ്രമിച്ചത് എന്ന വികാരം നേതാക്കളിലുണ്ട്.
ഒറ്റപ്പാലം കൊലവിളിയില്‍ കുമ്മനം പ്രതികരിച്ചത് മറ്റു നേതാക്കള്‍ കുറ്റപ്പെടുത്തിയപ്പോള്‍; ഒരു വിഭാഗം ഇപ്പോഴും അക്രമികള്‍ക്കൊപ്പം


Also Read:
ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ട സംഭവം നാടിനെ ദുഖത്തിലാഴ്ത്തി; പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം

Keywords:  Deep rift in Kerala BJP on Ottappalam Issue, Kummanam Rajashekharan, Thiruvananthapuram, Media, attack, Asianet-TV, Phone call, Leaders, Clash, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia