Driver post | സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനം
Nov 2, 2022, 13:41 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
കേരളാ ഫിഷറീസ് - സമുദ്രപഠന സര്‍വകലാശാലയ്ക്ക് കീഴില്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലെ നിര്‍ദിഷ്ട ഫിഷറീസ് കോളജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏഴ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്.
കേരളാ ഫിഷറീസ് - സമുദ്രപഠന സര്‍വകലാശാലയ്ക്ക് കീഴില്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലെ നിര്‍ദിഷ്ട ഫിഷറീസ് കോളജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏഴ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്.
സഹായം
2021 ജൂണ്‍ ഏഴിന് ആംബുലന്‍സ് അപകടത്തില്‍ മരിച്ച തളിപ്പറമ്പ് കുടിയാന്‍മല സ്വദേശികളായ ബിജോ മൈകിള്‍ ഭാര്യ റജീന എന്നിവരുടെ കുട്ടികളെ ശിശുവികസന വകുപ്പിന്റെ സ്പോണ്‍സര്‍ഷിപ് പരിപാടിയില്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചു. അതോടൊപ്പം മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായമായി ഓരോ ലക്ഷം രൂപാവീതം ഓരോ കുട്ടിയുടെയും പേരില്‍ സ്ഥിരനിക്ഷേപമായും നല്‍കാനും തീരുമാനമായി.
ഓണത്തോടനുബന്ധിച്ച് ആലപ്പുഴ തുറമുഖത്തിലെ 293 തൊഴിലാളികള്‍ക്ക്/ആശ്രിതര്‍ക്ക് 5,250 രൂപാവീതവും (ആകെ 15,38,250 രൂപ) രണ്ടാഴ്ചത്തെ സൗജന്യ റേഷന്‍ നല്‍കുന്നതിന് ആവശ്യമായ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച നടപടി സാധൂകരിച്ചു.
ശമ്പളപരിഷ്‌ക്കരണം
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂടിലെ സ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണം അനുവദിക്കും.
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സര്‍കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച 11-ാം ശമ്പള പരിഷ്‌ക്കരണത്തിന് അനുസൃതമായി 01 07 2019 മുതല്‍ പ്രാബല്യത്തില്‍ അനുവദിക്കും. ഉത്തരവ് പുറപ്പെടുവിക്കുന്ന കാലയളവ് വരെയുള്ള കുടിശ്ശികവിതരണം സംസ്ഥാന സര്‍കാര്‍ ജീവനക്കാര്‍ക്കുള്ള കുടിശ്ശികവിതരണം സംബന്ധിച്ച നിബന്ധനകള്‍ അനുസരിച്ചായിരിക്കും.
കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ നിന്നു വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വ്യവസ്ഥകളോടെ പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു.
നിയമനം
വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട് പ്രോസസിംഗ് കംപനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി സി എഫ് റോബര്‍ടിനെ (റിടയേര്‍ഡ് കമാന്‍ഡന്റ് പൊലീസ് വകുപ്പ്) പുനര്‍നിയമന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചു. എല്‍ ഷിബുകുമാറിനെ സ്റ്റേറ്റ് ഫാമിംഗ് കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിക്കാനും തീരുമാനിച്ചു.
തുക അനുവദിച്ചു
പൊലീസ് ബറ്റാലിയനുകള്‍ക്കും പ്രത്യേക യൂനിറ്റുകള്‍ക്കുമായി 28 ലൈറ്റ് മോടോര്‍ വാഹനങ്ങള്‍ വാങ്ങുന്നതിന് 2,56,60,348 രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.
Keywords: Decision to create driver post on daily wage basis in State Lottery Agents and sellers Welfare Board, Thiruvananthapuram, News, Cabinet, Lottery, Lottery Seller, Salary, Compensation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.