SWISS-TOWER 24/07/2023

Speaker | സ്പീകര്‍ എം ബി രാജേഷിനെ മന്ത്രി സ്ഥാനത്തേക്കും എ എന്‍ ശംസീറിനെ സ്പീകര്‍ സ്ഥാനത്തേക്കും കൊണ്ടുവരാന്‍ തീരുമാനം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സ്പീകര്‍ എം ബി രാജേഷിനെ മന്ത്രി സ്ഥാനത്തേക്കും എ എന്‍ ശംസീറിനെ സ്പീകര്‍ സ്ഥാനത്തേക്കും കൊണ്ടുവരാന്‍ ധാരണയായതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. വെള്ളിയാഴ്ച ചേര്‍ന്ന സി പി ഐ എം സംസ്ഥാന സെക്രടേറിയറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
Aster mims 04/11/2022

Speaker | സ്പീകര്‍ എം ബി രാജേഷിനെ മന്ത്രി സ്ഥാനത്തേക്കും എ എന്‍ ശംസീറിനെ സ്പീകര്‍ സ്ഥാനത്തേക്കും കൊണ്ടുവരാന്‍ തീരുമാനം

എം വി ഗോവിന്ദന് പകരക്കാരനായാണ് എം ബി രാജേഷ് മന്ത്രിസഭയിലേക്ക് എത്തുന്നത്. ഇതോടെ എം വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അല്‍പ സമയത്തിനകം തന്നെ ഉണ്ടാകുമെന്നാണ് അറിയുന്നത്.

അനാരോഗ്യത്തെ തുടര്‍ന്ന് സി പി എം സംസ്ഥാന സെക്രടറി സ്ഥാനത്തുനിന്നും കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ആ പദവിയിലേക്ക് എം വി ഗോവിന്ദനെ നിയമിച്ചത്. തുടര്‍ന്ന് മന്ത്രിസഭ വിപുലീകരിക്കുമെന്ന് റിപോര്‍ടുണ്ടായിരുന്നു.

Keywords: Decision to bring Speaker MB Rajesh as Minister and AN Shamsir as Speaker, Thiruvananthapuram, News, Politics, CPM, Cabinet, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia