SWISS-TOWER 24/07/2023

ദേശീയപാതയുടെ ഇരുവശത്തും ഏഴര മീറ്റര്‍ ഏറ്റെടുക്കും

 


ദേശീയപാതയുടെ ഇരുവശത്തും ഏഴര മീറ്റര്‍ ഏറ്റെടുക്കും
തിരുവനന്തപുരം: ദേശീയ പാതകളായ എന്‍ എച്ച് 47, എന്‍ എച്ച് 17 എന്നിവ വികസിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ആരാധനാലയങ്ങളെ ബാധിക്കാത്തതരത്തില്‍ ആയിരിക്കും വികസനം. നിലവില്‍ 30 മീറ്റര്‍ വീതിയുള്ള പാതയുടെ മദ്ധ്യത്തുനിന്ന് ഇരുഭാഗത്തേക്കും ഏഴര മീറ്റര്‍ വീതം ഏറ്റെടുക്കാനാണ് നിര്‍ദേശം. തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തെയും ബാധിക്കാത്ത തരത്തിലായിരിക്കും സ്ഥലം ഏറ്റെടുക്കല്‍.

ജില്ലാ കളക്ടര്‍മാര്‍, ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍, ദേശീയപാത ചീഫ് എന്‍ജിനീയര്‍, ദേശീയ പാതകളുടെ കേരളത്തിലെ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും മറ്റ് പ്രശ്‌നങ്ങളും സമയബന്ധിതമായി പരിഹരിക്കാന്‍ ഉന്നതതല സമിതിക്ക് അധികാരം നല്‍കി.

Keywords: NH, Road, Acquisition, 7.5 Meters, Both sides, Thiruvanathapuram, NH 47, NH 17, Dist Collectors, Engineers,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia