Purple Frog | വിഐപിയായി അംഗീകരിച്ചാല്‍ ഉചിതമാകുമോ? പശ്ചിമഘട്ടത്തില്‍ കൂടുതലായി കാണപ്പെടുന്ന പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയാക്കുന്നത് നീട്ടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) പശ്ചിമഘട്ടത്തില്‍ കൂടുതലായി കാണപ്പെടുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ 'പാതാളത്തവള'യെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാനുള്ള തീരുമാനം നീട്ടി. വ്യാഴാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന വനം വന്യജീവി ബോര്‍ഡ് യോഗമാണ് തീരുമാനം മാറ്റിവച്ചത്. 
Aster mims 04/11/2022

ബോര്‍ഡിന്റെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം തേടിയതോടെയാണിത്. വര്‍ഷത്തിലെ 364 ദിവസവും മണ്ണിനടിയില്‍ കാണപ്പെടുന്ന പാതാളത്തവളയെ വിഐപിയായി അംഗീകരിച്ചാല്‍ ഉചിതമാകുമോയെന്നും എല്ലാവര്‍ക്കും ഇതിനെ കാണണ്ടേയെന്നും മുഖ്യമന്ത്രി ചോദിച്ചു. 

അതേസമയം, മനുഷ്യന്‍ കാണാത്ത ഇനത്തെ ഔദ്യോഗിക തവളയായി പ്രഖ്യാപിച്ചാല്‍ എന്തു പ്രയോജനമെന്ന് ബോര്‍ഡ് വൈസ് ചെയര്‍പഴ്‌സന്‍ കൂടിയായ വനം മന്ത്രി എ കെ ശശീന്ദ്രനും ചോദിച്ചു.

Purple Frog | വിഐപിയായി അംഗീകരിച്ചാല്‍ ഉചിതമാകുമോ? പശ്ചിമഘട്ടത്തില്‍ കൂടുതലായി കാണപ്പെടുന്ന പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയാക്കുന്നത് നീട്ടി


പാതാളത്തവളയുടെ ശാസ്ത്രീയനാമം 'നാസികബട്രാകസ് സഹ്യാദ്രെന്‍സിസ്'എന്നാണ് . 'പര്‍പിള്‍ ഫ്രോഗ്' എന്നറിയപ്പെടുന്ന ഇവയ്ക്ക് മാവേലിത്തവള, പാതാളത്തവള, പന്നിമൂക്കന്‍ തവള എന്നിങ്ങനെയും പേരുകളുണ്ട്. മിക്കപ്പോഴും ഭൂമിക്കടിയിലാണ് ഇവ കഴിയുന്നത്. വര്‍ഷത്തില്‍ പ്രജനനത്തിനായി ഒരിക്കല്‍ മാത്രമാണ് ഇവ പുറത്തേക്കുവരുന്നത്. ഐ യു സി എന്‍ (ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേചര്‍) ചുവപ്പുപട്ടികപ്രകാരം വംശനാശഭീഷണി നേരിടുന്നവയാണിവ.

പരിണാമപരമായി പ്രത്യേകതയുള്ളവയാണ് പാതാളത്തവളകള്‍. 80 മുതല്‍ 120 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പേ ഇവ പരിണമിച്ചിട്ടുണ്ടായെന്ന് കണക്കാക്കുന്നു. ഇന്‍ഡ്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ സീഷെല്‍സില്‍മാത്രം കാണപ്പെടുന്ന 'സൂഗ്ലോസിഡോ' എന്ന കുടുംബത്തിലെ തവളകളുമായി ഇവയ്ക്ക് ബന്ധമുണ്ടെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു.

Keywords:  News,Kerala,State,Thiruvananthapuram,Animals,CM,Chief Minister,Pinarayi-Vijayan,Top-Headlines,Latest-News, Decision regarding purple frog to be made Kerala official frog postponed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia