Election Debate | കോവിഡ് കാലത്ത് പിണറായി സർകാർ കൊടുത്ത കിറ്റ് കേന്ദ്ര സർകാരിന്റെ തുക കൊണ്ടാണെന്ന് ബിജെപി സ്ഥാനാർഥി എം എൽ അശ്വിനി; കാസർകോട് പ്രസ്‌ ക്ലബിന്റെ ജനസഭയിൽ പൊരിഞ്ഞ വാഗ്വാദം

 

കാസർകോട്: (KVARTHA) കോവിഡ് കാലത്ത് പിണറായി സർകാർ കൊടുത്ത കിറ്റ് കേന്ദ്ര സർകാരിന്റെ തുക ഉപയോഗിച്ചാണെന്ന കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി എം എൽ അശ്വിനിയുടെ വാദം കാസർകോട് പ്രസ്‌ ക്ലബിന്റെ ജനസഭ പരിപാടിയിൽ വാഗ്വാദത്തിന് കാരണമായി. സ്ഥാനാർഥി കള്ളം പറയുകയാണെന്നും കേന്ദ്ര സർകാർ നൽകിയ തുക ഉപയോഗിച്ചാണ് കിറ്റ് കൊടുത്തതെന്ന് തെളിയിക്കണമെന്നും മാധ്യമ പ്രവർത്തകൻ ആവശ്യപ്പെട്ടു.

Election Debate | കോവിഡ് കാലത്ത് പിണറായി സർകാർ കൊടുത്ത കിറ്റ് കേന്ദ്ര സർകാരിന്റെ തുക കൊണ്ടാണെന്ന് ബിജെപി സ്ഥാനാർഥി എം എൽ അശ്വിനി; കാസർകോട് പ്രസ്‌ ക്ലബിന്റെ ജനസഭയിൽ പൊരിഞ്ഞ വാഗ്വാദം

മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് കിറ്റ് കൊടുത്തത് എന്നതിന് വിവരാവകാശ രേഖയടക്കം ഉണ്ടെന്നും അതുകൊണ്ട് തന്നെ എന്ത് രേഖയുടെ അടിസ്ഥാനത്തിലാണ് ബിജെപി സ്ഥാനാർഥിയുടെ അവകാശവാദമെന്നും മാധ്യമ പ്രവർത്തകൻ ചോദിച്ചു. ഇതിന്റെ രേഖകൾ പിന്നീട് മാധ്യമ പ്രവർത്തകന് കൈമാറാമെന്ന് പറഞ്ഞ് അശ്വിനി ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി. താൻ കള്ളം പറഞ്ഞതല്ലെന്നും കള്ളം പറയുന്ന ശീലം തനിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Election Debate | കോവിഡ് കാലത്ത് പിണറായി സർകാർ കൊടുത്ത കിറ്റ് കേന്ദ്ര സർകാരിന്റെ തുക കൊണ്ടാണെന്ന് ബിജെപി സ്ഥാനാർഥി എം എൽ അശ്വിനി; കാസർകോട് പ്രസ്‌ ക്ലബിന്റെ ജനസഭയിൽ പൊരിഞ്ഞ വാഗ്വാദം

പി എം കിസാൻ യോജന വഴി 2000 രൂപ വീതം പ്രതിവർഷം 6000 രൂപ നൽകുന്ന പദ്ധതി, മുമ്പുണ്ടായിരുന്ന യുപിഎ സർകാരിന്റെ കർഷകർക്ക് 12000 രൂപ നൽകുന്ന പദ്ധതിയുടെ തുടർച്ചയാണെന്നും പേര് മാറ്റിയാണ് പി എം കിസാൻ യോജന നടപ്പിലാക്കിയതെന്നും ഇതല്ലാതെ സാധാരണ ജനങ്ങൾക്ക് നടപ്പാക്കിയ എന്ത് പദ്ധതിയാണ് നടപ്പാക്കിയതെന്ന ചോദ്യത്തിന് മറുപടി പറയവെയാണ് കോവിഡ് കാലത്ത് നൽകിയ കിറ്റ് കേന്ദ്ര സർകാരിന്റെ തുക കൊണ്ടാണെന്ന് എം എൽ അശ്വിനി പറഞ്ഞത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കല്ലാതെ മറ്റേത് സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര സർകാർ സഹായം നൽകിയതെന്നും മാധ്യമ പ്രവർത്തകൻ ചോദിച്ചു. കർണാടകയിൽ കേന്ദ്ര സർകാർ നൽകിയ കിറ്റ് കൂടാതെ രണ്ട് ദിവസം കൂടുമ്പോൾ പാൽ, പ്രാതൽ, ഉച്ചഭക്ഷണം, വൈകീട്ട് ഫ്രൂട്സ് എന്നിവ വിതരണം ചെയ്ത കാര്യം തനിക്ക് നേരിട്ട് അറിയാമെന്ന് അശ്വിനി പറഞ്ഞു. ബിജെപി നേരത്തെ തന്നെ പ്രചരിപ്പിച്ച് വന്ന കള്ളമാണ് സ്ഥാനാർഥി മാധ്യമ പ്രവർത്തകർക്ക് മുന്നിൽ പറയുന്നതെന്നും ഒരു കള്ളം പല തവണ പറഞ്ഞാൽ സത്യമാകില്ലെന്നും മാധ്യമ പ്രവർത്തകൻ പ്രതികരിച്ചു. ഇതിന്റെ ഉത്തരം പിന്നീട് നൽകാമെന്ന് പറഞ്ഞ് അടുത്ത ചോദ്യത്തിനുള്ള മറുപടിയിലേക്ക് സ്ഥാനാർഥി കടക്കുകയായിരുന്നു.സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതി വഴി നൂറ് ശതമാനം പാവപ്പെട്ട കുടുംബങ്ങൾക്കും ശൗചാലയം നിർമിച്ച് നൽകി, പെൺ ഭ്രൂണഹത്യകൾ തടയുകയെന്ന ലക്ഷ്യത്തോടെ പെൺകുട്ടികളുടെ അവകാശങ്ങൾക്കായി ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി, ജൻ ധൻ അകൗണ്ട് വഴി സ്ത്രീകൾക്ക് മൂന്ന് മാസം കൂടുമ്പോൾ 500 രൂപ വീതം നൽകുന്ന പദ്ധതി, ഉജ്വല യോജന പദ്ധതി വഴി പാവപ്പെട്ട കുടുംബങ്ങൾക്ക് ഗ്യാസ് പദ്ധതി, കുടിവെള്ള പദ്ധതി, മുദ്ര യോജന വഴിയുള്ള സ്റ്റാർടപ് യോജന, എൽഇഡി ബൾബ് വിതരണം ചെയ്തത് അടക്കമുള്ള പദ്ധതികൾ നടപ്പിലാക്കിയ കാര്യവും അശ്വിനി ചൂണ്ടിക്കാട്ടി.

300 രൂപയുണ്ടായിരുന്ന ഗ്യാസ് 1000 രൂപയായി വർധിപ്പിച്ച കാര്യവും സബ്‌സിഡി എടുത്ത് കളഞ്ഞ കാര്യവും മാധ്യമ പ്രവർത്തകർ ചോദ്യങ്ങളായി ഉന്നയിച്ചു. സ്ത്രീ മുന്നേറ്റത്തിൽ വിപ്ലവകരമായ മുന്നേറ്റം നടത്തിയ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വെച്ച് നോക്കുമ്പോൾ ഇപ്പോഴുള്ള അവകാശവാദങ്ങൾ എല്ലാം പൊള്ളയല്ലേയെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചു. റേഷൻ സംവിധാനം വഴി വിതരണം ചെയ്യേണ്ട അരി പോലും കേന്ദ്രത്തിൽ ഭാരത് അരിയായും കേരളത്തിൽ കെ റൈസ് ആയി വിതരണം ചെയ്യുന്നതിനെ കുറിച്ചും മാധ്യമ പ്രവർത്തകർ ചോദ്യങ്ങളായി ഉന്നയിച്ചു.


Keywords:   Lok Sabha Election, BJP, Politics, M L Ashwini, News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Kasaragod-News, Press Club,  Debate in the Janasabha of Kasaragod Press Club.< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia