Landslide Tragedy | ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 288 ആയി, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍


തിരയാന്‍ കൂടുതല്‍ യന്ത്രങ്ങളെത്തിച്ചിട്ടുണ്ട്.
15 മണ്ണുമാന്തി യന്ത്രങ്ങള്‍ മുണ്ടക്കൈയില്‍ എത്തിച്ചു.
കൂടുതല്‍ കട്ടിങ് മെഷീനുകളും ആംബുലന്‍സുകളും എത്തിക്കും.
വയനാട്: (KVARTHA) ചൂരല്‍ മലയിലും (cHURALMAL) മുണ്ടക്കൈയിലുമുണ്ടായ (Mundakkai) ഉരുള്‍പൊട്ടലില്‍ (Landslides) മരണം 288 ആയി. മരണസംഖ്യ (Death Toll) ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. 240 പേരെ കാണാതായെന്നാണ് (Missing) അനൗദ്യോഗിക വിവരം. രാവിലെ ചാലിയാറില്‍ (Chaliyar) തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇവിടെ നിന്നും നിരവധി മൃതദേഹങ്ങള്‍ (Dead Body) കണ്ടെത്തിയിരുന്നു. തിരയാന്‍ കൂടുതല്‍ യന്ത്രങ്ങളെത്തിച്ചിട്ടുണ്ട്. 15 മണ്ണുമാന്തി യന്ത്രങ്ങള്‍ മുണ്ടക്കൈയില്‍ എത്തിച്ചു. കൂടുതല്‍ കട്ടിങ് മെഷീനുകളും ആംബുലന്‍സുകളും (Ambulance) എത്തിക്കും.
VIDEO | Congress leaders Rahul Gandhi (@RahulGandhi) , and Priyanka Gandhi Vadra (@priyankagandhi) visit the ground zero at landslide-hit Wayanad, Kerala.
— Press Trust of India (@PTI_News) August 1, 2024
(Full video available on PTI Videos - https://t.co/n147TvqRQz) pic.twitter.com/WbbFvfSqAX
82 ദുരിതാശ്വാസ ക്യാംപുകളിലായി 8302 പേരെ പാര്‍പിച്ചിട്ടുണ്ട്. സൈന്യം നിര്‍മിക്കുന്ന ബെയ്ലി പാലം അന്തിമഘട്ടത്തിലാണ്. ഇരുമ്പ് ഷീറ്റുകള്‍ കൂടി വിരിച്ചാല്‍ പാലത്തിലൂടെ വാഹനങ്ങള്‍ക്ക് കയറാന്‍ പറ്റും. പുതിയ പാലം നിര്‍മിക്കുന്നതുവരെ ബെയ്ലി പാലം ഇവിടെയുണ്ടാകുമെന്നു സൈന്യം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ സര്‍വകക്ഷിയോഗം ചേരുകയാണ്. വയനാട്ടില്‍ ക്യാംപ് ചെയ്യുന്ന മന്ത്രിമാരും, രാഷ്ട്രീയ പാര്‍ടി നേതാക്കളും , ജില്ലയിലെ എം എല്‍ എമാരും, ജില്ലാ പഞ്ചായത് പ്രസിഡന്റ് അടക്കമുള്ളവരും യോഗത്തില്‍ പങ്കെടുക്കുന്നു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജെനറല്‍ സെക്രടറി പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി ദുരസ്ഥ സ്ഥലം സന്ദര്‍ശിക്കുകയാണ്. കെസി വേണുഗോപാലും, പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഒപ്പമുണ്ട്. ദുരിതാശ്വാസ ക്യാംപുകളും ചികിത്സയിലുള്ളവരേയും സന്ദര്‍ശിക്കും.