മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി; യുവാവിനെതിരെ കേസെടുത്തു
Mar 5, 2018, 11:59 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 05.03.2018) മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് കാട്ടി ഫോണിലൂടെ ഭീഷണി മുഴക്കിയ യുവാവിനെതിരെ തിരെ പോലീസ് കേസെടുത്തു. പഴയങ്ങാടിക്കടുത്ത ശ്രീസ്ഥ സ്വദേശി വിജേഷ് കുമാറി (30)നെതിരെയാണ് കേസ്. കഴിഞ്ഞദിവസം സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ ലാന്‍ഡ് ലൈനില്‍ വിളിച്ചാണ് വധഭീഷണി മുഴക്കിയത്.
ഉടന്‍തന്നെ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാന്‍, പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ക്ക് സന്ദേശം കൈമാറുകയായിരുന്നു. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ണൂരില്‍ നിന്നാണ് ഫോണ്‍ സന്ദേശം വന്നതെന്ന് കണ്ടെത്തി.
സിം കാര്‍ഡിന്റെ ഉടമസ്ഥ ഒരു പെണ്‍കുട്ടിയായിരുന്നു. യുവതിയുമായി ബന്ധപ്പെട്ടപ്പോള്‍ തന്റെ നഷ്ടപ്പെട്ടു പോയ സിം കാര്‍ഡാണ് ഇതെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിജേഷാണ് വിളിച്ചതെന്ന് കണ്ടെത്തിയത്.
സമാന സംഭവത്തില്‍ ഇയാള്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനിലും കേസുണ്ട്. 2016 സെപ്തംബര്‍ 18ന് സി.പി.എം പയ്യന്നൂര്‍ ഏരിയാ കമ്മറ്റി ഓഫീസിലേക്ക് വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഏരിയാ സെക്രട്ടറി, ഓഫീസ് സെക്രട്ടറി എന്നിവരെ വധിക്കുമെന്നായിരുന്നു ഭീഷണി. യുവാവിന് ആര്‍.എസ്.എസുമായി ബന്ധമുണ്ടെന്നും ഇടക്കിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്നും കണ്ണൂര്‍ ഡിവൈ.എസ്.പി പി.സദാനന്ദന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെയുള്ള ഭീഷണിയായതുകൊണ്ട് പോലീസ് ഗൗരവത്തോടെയാണ് കേസ് അന്വേഷിക്കുന്നത്. വിജേഷ് കുമാറിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ടൗണ്‍ എസ്.ഐ ശ്രീജിത് കൊടേരി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Death threat to Kerala CM, security beefed up, Thiruvananthapuram, News, Phone call, Threatened, Case, CPM, Murder, Kodiyeri Balakrishnan, Message, Office, Politics, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.