ജിഷയുടെ പിതാവിന് വധഭീഷണി

 


കൊച്ചി: (www.kvartha.com 01.06.2016) പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവ് പാപ്പുവിന് വധഭീഷണി. യു ഡി എഫ് കണ്‍വീനര്‍ പി. പി തങ്കച്ചനെതിരെ ആരോപണം ഉയര്‍ത്തിയ പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ ഐജിക്ക് പരാതി നല്‍കിയില്ലെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് തനിക്ക് വധഭീഷണി ഉയര്‍ന്നതെന്ന് പാപ്പു പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പാപ്പു.

ചിലരുടെ ഭീഷണിയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പാപ്പു ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പാപ്പുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ ഐജിക്ക് പരാതി നല്‍കിയത് തന്റെ അറിവോടെയല്ലെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ഭീഷണിയുമായി ചിലര്‍ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസുകാരനായ വാര്‍ഡ് മെമ്പര്‍ സുനിലും പോലീസുകാരനായ വിനോദും ചേര്‍ന്ന് സര്‍ക്കാരില്‍ നിന്നും ധനസഹായത്തിനുള്ള അപേക്ഷ എന്ന് പറഞ്ഞ് പാപ്പുവിനെക്കൊണ്ട് വെള്ളപേപ്പറില്‍ ഒപ്പിടുവിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഭീഷണിയുയര്‍ന്നത്. തുടര്‍ന്ന് അശമന്നൂരില്‍നിന്ന് പാപ്പു ഞായറാഴ്ച പനിച്ചയത്തെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റി. അവിടെ നിന്നും ദേഹാസ്വാസ്ഥ്യവും വിറയലും അനുഭവപ്പെട്ട പാപ്പുവിനെ തിങ്കളാഴ്ച തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മകളുടെ കൊലപാതകത്തിന് പിന്നില്‍ ഉന്നതരുടെ പങ്കുണ്ടെന്ന് താന്‍ സംശയിക്കുന്നുവെന്നും
പാപ്പു പറഞ്ഞു. വന്‍സംഘം തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പരിസരവാസികളെയും സംശയിക്കുന്നു.

പലരില്‍ നിന്നും മകള്‍ക്ക് ഭീഷണിയുണ്ടായിരുന്നുവെന്ന് നേരത്തെ പാപ്പു അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. അയല്‍ക്കാരറിയാതെ ഒന്നും സംഭവിക്കില്ലെന്നും പ്രദേശത്തെ ചില മദ്യപരുടെ ശല്യവും ജിഷയ്ക്കുണ്ടായിരുന്നുവെന്നും പാപ്പു പറഞ്ഞു.
ജിഷയുടെ പിതാവിന് വധഭീഷണി

Also Read:
ബംഗളൂരുവില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു

Keywords:  Death Threat against Jisha's Father, Kochi, Hospital, Treatment, Complaint, Sisters, House, Ernakulam, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia