Booked | ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു; സ്ഥലത്ത് ബഹളം തുടരുന്നു

 


അമ്പലപ്പുഴ: (www.kvartha.com) ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിതിന്റെ ഭാര്യ അപര്‍ണ (21)യും പെണ്‍കുഞ്ഞുമാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ടത്തിനായി മോര്‍ചറിയിലേക്കു മാറ്റി. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്ഥലത്ത് ബഹളം തുടരുകയാണ്.

Booked | ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു; സ്ഥലത്ത് ബഹളം തുടരുന്നു

തിങ്കളാഴ്ചയാണ് അപര്‍ണയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു വേദനയെ തുടര്‍ന്ന് യുവതിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്. പ്രസവസമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഓപറേഷന്‍ നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അനസ്‌തേഷ്യ കൂടിപ്പോയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്.

പുലര്‍ചെ നാല് മണിക്ക് അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞ് ഒപ്പ് വാങ്ങിയതായും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ശസ്ത്രക്രിയ ചെയ്തതിന് ശേഷമായിരുന്നു ഇതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

അതേസമയം പൊക്കിള്‍ക്കൊടി പുറത്ത് വന്നപ്പോഴാണ് സിസേറിയന്‍ തീരുമാനിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുല്‍ സലാം പറയുന്നു. പ്രസവസമയത്ത് അമ്മയ്ക്കും കുഞ്ഞിനും 20 ശതമാനം മാത്രമായിരുന്നു ഹൃദയമിടിപ്പെന്നും അദ്ദേഹം വ്യക്തമാക്കി.

കുഞ്ഞ് ചൊവ്വാഴ്ച രാത്രിയും അപര്‍ണ ബുധനാഴ്ച പുലര്‍ചെയുമാണ് മരിച്ചത്. കുഞ്ഞ് മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് അമ്പലപ്പുഴ പൊലീസെത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കുഞ്ഞിന്റെ മരണം അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ ആശുപത്രി സൂപ്രണ്ട് ഡോ. എ അബ്ദുല്‍ സലാം ചുമതലപ്പെടുത്തിയിരുന്നു. 48 മണിക്കൂറിനകം റിപോര്‍ട് നല്‍കാനാണ് സൂപ്രണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് സംഭവത്തിനു പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം. അമ്പലപ്പുഴ പൊലീസ് അപര്‍ണയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.

ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ഷാരിജയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കുഞ്ഞിന്റെ മരണത്തില്‍ അന്വേഷണം നടത്തുന്നത്. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ജയറാം ശങ്കര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാര്‍, സര്‍ജറിവിഭാഗം മേധാവി ഡോ. എന്‍ ആര്‍ സജികുമാര്‍, നഴ്സിങ് ഓഫിസര്‍ എന്നിവരാണ് സമിതിയിലുള്ളത്. രണ്ടുദിവസത്തിനകം അന്വേഷണ റിപോര്‍ട് സമര്‍പ്പിക്കാനാണ് സൂപ്രണ്ട് നിര്‍ദേശിച്ചിരിക്കുന്നത്.

Keywords: Death of woman and newborn in Alappuzha: Police booked, Ambalapuzha, News, Local News, Pregnant Woman, Allegation, Complaint, Police, Medical College, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia