Harthal | പി പി മുകുന്ദന്റെ വിയോഗം; കണ്ണൂരിലെ 5 പഞ്ചായതുകളില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദനോടുള്ള ആദര സൂചകമായി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകുന്നേരം ആറു മണി വരെ മുഴക്കുന്ന്, പേരാവൂര്‍, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍ എന്നിങ്ങനെ അഞ്ചുപഞ്ചായതുകളില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കുമെന്ന് ബിജെപി പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് പി ജി സന്തോഷ് അറിയിച്ചു.
Harthal | പി പി മുകുന്ദന്റെ വിയോഗം; കണ്ണൂരിലെ 5 പഞ്ചായതുകളില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍

വാഹനങ്ങള്‍ പാല്‍, പത്രം, ഹോടെലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുതിര്‍ന്ന ആര്‍ എസ് എസ് പ്രചാരകും ബിജെപി മുന്‍ സംസ്ഥാന സംഘടനാ സെക്രടറിയുമായി പിപി മുകുന്ദന്റെ മൃതദേഹം വ്യാഴാഴ്ച അര്‍ധ രാത്രിയോടെ ബിജെപി ജില്ലാ ആസ്ഥാനത്തെത്തിക്കും. ബുധനാഴ്ച ഉച്ചയോടെ എറണാകുളത്ത് ആര്‍ എസ് എസ് പ്രാന്തകാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം വഹിച്ചു കൊണ്ടുളള വാഹനം വൈകുന്നേരം നാലുമണിയോടെ കണ്ണൂരിലെക്ക് യാത്ര തിരിച്ചു.

തുടര്‍ന്ന് വഴിമധ്യേ തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ബിജെപി ജില്ലാ ആസ്ഥാനങ്ങളില്‍ പൊതു ദര്‍ശനത്തിന് വെച്ചു. രാത്രിയോടെ ബിജെപി കണ്ണൂര്‍ ജില്ലാ ആസ്ഥാനമായ മാരാര്‍ജി ഭവനിലെത്തിക്കും. വ്യാഴാഴ്ച രാവിലെ ഏഴുമണി മുതല്‍ ഒന്‍പതു മണിവരെ മാരാര്‍ജി ഭവനില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കുന്ന ഭൗതിക ദേഹം തുടര്‍ന്ന് ജന്മനാടായ മണത്തണയിലെ വീട്ടിലെത്തിക്കും. ഉച്ചയോടെ കുളങ്ങരയത്ത് തറവാട് ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

Keywords:  Death of Leader PP Mukundan; Hartal in 5 panchayats of Kannur on Thursday, Kannur, News, BJP Leader, PP Mukundan, Death, Harthal, Politics, Obituary, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script