SWISS-TOWER 24/07/2023

Harthal | സിപിഎം ലോകല്‍ സെക്രടറിയുടെ മരണം; കൊയിലാണ്ടിയില്‍ ഹര്‍താല്‍

 


ADVERTISEMENT

വടകര: (KVARTHA) കൊയിലാണ്ടിയില്‍ സി പി എം ലോകല്‍ സെക്രടറി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച (23.02.2024) രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുവരെ ഹര്‍താല്‍ ആചരിക്കും. കൊയിലാണ്ടി സെന്‍ട്രല്‍ ലോകല്‍ കമിറ്റി സെക്രടറി പി വി സത്യന്‍ (64) ആണ് മരിച്ചത്.

പൊലീസ് പറയുന്നത്: പെരുവട്ടൂര്‍ ചെറിയപുരം ക്ഷേത്രത്തിന് സമീപംവെച്ച് വ്യാഴാഴ്ച (22.02.2024) രാത്രിയാണ് വെട്ടേറ്റത്. അമ്പലമുറ്റത്താണ് കൊലപാതകം നടന്നത്. സംഭവത്തില്‍ പ്രതിയായ അഭിലാഷ് എന്ന 30കാരന്‍ കൊയിലാണ്ടി പൊലീസില്‍ കീഴടങ്ങി.

സി പി എം പ്രവര്‍ത്തകനായ അഭിലാഷ് കൊയിലാണ്ടി നഗരസഭയിലെ ഡ്രൈവറായിരുന്നു. ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടെ പുറകിലൂടെ എത്തി വെട്ടുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ സത്യനെ കൊയിലാണ്ടി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Harthal | സിപിഎം ലോകല്‍ സെക്രടറിയുടെ മരണം; കൊയിലാണ്ടിയില്‍ ഹര്‍താല്‍

മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News, Kerala, Kerala-News, Kozhikode-News, Malayalam-News, Death, CPM, Local Secretary, Killed, Custody, Police, Harthal, Koyilandy, Vatakara News, Death of CPM Local Secretary; Harthal at Koyilandy.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia