SWISS-TOWER 24/07/2023

സിപിഎം ലോകൽ സെക്രടറിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേർ പൊലീസ് പിടിയിൽ; പിന്നിൽ ആർ എസ് എസ് എന്ന് ആരോപണം; ഹർത്താൽ പൂർണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട: (www.kvartha.com 03.12.2021) സിപിഎം പെരിങ്ങര ലോകൽ കമിറ്റി സെക്രടറി പി ബി സന്ദീപ് കുമാറി (32) ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജിഷ്‌ണു, പ്രമോദ്, നന്ദു, കണ്ണൂർ സ്വദേശി ഫൈസല്‍ എന്നിവരാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച തിരുവല്ല നഗരസഭ, നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ പഞ്ചായത്തിലും സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമാണ്. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
                 
സിപിഎം ലോകൽ സെക്രടറിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേർ പൊലീസ് പിടിയിൽ; പിന്നിൽ ആർ എസ് എസ് എന്ന് ആരോപണം; ഹർത്താൽ പൂർണം

കൊലപാതകം ആസൂത്രിതമാണെന്നും ആർഎസ്എസുകാരാണ് ആക്രമണത്തിന് പിന്നിലെന്നും സിപിഎം ജില്ലാ നേതൃത്വം ആരോപിച്ചു. അതേസമയം ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.

തിരുവല്ലയിലെ ചാത്തങ്കരിയിൽ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. സന്ദീപ് കുമർ വീട്ടിലേക്ക്‌ ബൈകിൽ പോകുമ്പോൾ ഇദ്ദേഹത്തെ രണ്ട്‌ ബൈകിലെത്തിയ സംഘം വഴിയിൽ തടഞ്ഞു ആക്രമിക്കുകയും കത്തികൊണ്ട് കുത്തി വീഴ്ത്തുകയും ആയിരുന്നെന്നാണ് വിവരം. കരച്ചിൽ കേട്ടെത്തിയ പ്രദേശത്തുള്ളവർ ഉടൻ തിരുവല്ലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുചക്രവാഹനങ്ങളിൽ എത്തിയ ആറംഗ സംഘമാണ് സന്ദീപിനെ ആക്രമിച്ചതെന്ന് തിരുവല്ല ഡിവൈഎസ്പി ടി രാജപ്പൻ പറഞ്ഞു.

പെരിങ്ങര മുൻ പഞ്ചായത്ത് അംഗമായിരുന്നു സന്ദീപ്. അടുത്തിടെ നടന്ന സമ്മേളനത്തിൽ ലോകൽ സെക്രടറിയായി സന്ദീപിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തിരുന്നു. ഇദ്ദേഹം പെരിങ്ങരയിൽ പാർടിയെ ശക്തിപ്പെടുത്തുന്നവരിൽ പ്രധാനിയായിരുന്നെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. സന്ദീപിന്റെ മൃതദേഹം പോസ്റ്റ് മോർടെത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയോടെ സിപിഎം ഏരിയാ കമിറ്റി ഓഫിസ്, പെരിങ്ങര ലോകല്‍ കമിറ്റി ഓഫിസ്, പെരിങ്ങര പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെക്കും. വൈകീട്ടോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

Keywords:  Kerala, Top-Headlines, News, Pathanamthitta, CPM, Local News, Secretariat, Worker, Police, Custody, Harthal, RSS, BJP, Death of CPM local secretary; 4 in custody.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia